വാർഡ് വിഭജനം: ജില്ലയിൽ ഗ്രാമപഞ്ചായത്തിൽ 105 ഉം ബ്ലോക്കിൽ 13 ഉം ജില്ലാ പഞ്ചായത്തിൽ ഒന്നിന്റെയും വർധന
1452064
Tuesday, September 10, 2024 1:46 AM IST
കണ്ണൂർ: പഞ്ചായത്തുതലത്തിലുള്ള വാർഡ് വിഭജനം വിജ്ഞാപനമിറങ്ങിയപ്പോൾ ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ 105 വാർഡുകൾ വർധിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ 13 വാർഡുകളും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഒന്നിന്റെയും വർധനവുണ്ടായി. നിലവിൽ കണ്ണൂർ ജില്ലയിൽ 1166 ഗ്രാമപഞ്ചായത്ത് വാർഡുകൾ ഉണ്ടായിരുന്നത് 1271 ആയി ഉയർന്നു. ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ149ൽ നിന്ന് 162 ആയി. കൂത്തുപറന്പ് ബ്ലോക്ക് പഞ്ചായത്തിൽ രണ്ടും മറ്റെല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ വാർഡുമാണ് വർധിച്ചത്. 24 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുണ്ടായിരുന്നത് 25 ആയി. കൊട്ടിയൂർ, അയ്യൻകുന്ന്, ആലക്കോട്, ഉദയഗിരി ഗ്രാമപഞ്ചായത്തുകൾ ഒഴികെ മറ്റെല്ലാ പഞ്ചായത്തുകളിലും വാർഡുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
രാമന്തളി, പെരിങ്ങാം-വയക്കര, കുറുമാത്തൂർ, പരിയാരം പഞ്ചായത്തുകളിൽ മൂന്നു വീതം വാർഡുകൾ വർധിച്ചു. ചെറുതാഴം, മാടായി, മാട്ടൂൽ, കരിവെള്ളൂർ-പെരളം, എരമം-കുറ്റൂർ, കല്യാശേരി, പാപ്പിനിശേരി, ചെങ്ങളായി, ചപ്പാരപ്പടവ്, കൊളച്ചേരി, കുറ്റ്യാട്ടൂർ, ഉളിക്കൽ, അഞ്ചരക്കണ്ടി, കടന്പൂർ, മുഴപ്പിലങ്ങാട്, ചെന്പിലോട്, മുണ്ടേരി, ധർമടം, എരഞ്ഞോളി, കതിരൂർ, പിണറായി, ചൊക്ലി, ചിറ്റാരിപ്പറന്പ്, കുന്നോത്തുപറന്പ്, മാങ്ങാട്ടിടം, പാട്യം, വേങ്ങാട്, ആറളം, കീഴല്ലൂർ,കൂടാളി ഗ്രാമപഞ്ചായത്തുകളിൽ രണ്ടുവാർഡുകൾ വീതം വർധിച്ചു.
ഏഴോം, കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ, കാങ്കോൽ-ആലപ്പടന്പ്, ചെറുപുഴ, പട്ടുവം, ചെറുകുന്ന്, കണ്ണപുരം, നാറാത്ത്, നടുവിൽ, ഏരുവേശി, ഇരിക്കൂർ, മലപ്പട്ടം, പയ്യാവൂർ, മയ്യിൽ, പടിയൂർ, ചിറക്കൽ, വളപട്ടണം, അഴീക്കോട്, പെരളശേരി, കോട്ടയം, ന്യൂമാഹി, മൊകേരി, പന്ന്യന്നൂർ, തൃപ്പങ്ങോട്ടൂർ, പായം, തില്ലങ്കേരി, കണിച്ചാർ, കേളകം, മുഴക്കുന്ന്, കോളയാട്, മാലൂർ, പേരാവൂർ പഞ്ചായത്തുകളിൽ ഒരോ വാർഡുകൾ വീതവും വർധിച്ചു.
ബ്ലോക്ക് പഞ്ചായത്തുകളിൽ പയ്യന്നൂർ, തളിപ്പറന്പ്, ഇരിക്കൂർ, കണ്ണൂർ, എടക്കാട്, തലശേരി, ഇരിട്ടി, പേരാവൂർ, കല്യാശേരി, പാനൂർ എന്നിവിടങ്ങളിൽ ഓരോ വാർഡ് വർധിച്ചപ്പോൾ കൂത്തുപറന്പിൽ രണ്ടു വാർഡുകൾ വർധിച്ചു.