എകെസിസി ജാഗ്രതാ ദിനാചരണം നടത്തി
1452325
Wednesday, September 11, 2024 1:45 AM IST
ഇരിട്ടി: കുന്നോത്ത് ഫൊറോനാതല എകെസിസി ജാഗ്രതാ ദിനാചരണം നടത്തി. കുന്നോത്ത് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകന്നേൽ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുമ്പോൾ കർഷക അധിവാസകേന്ദ്രങ്ങളെയും കൃഷിഭൂമി യേയും ഒഴിവാക്കുക, മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യുക, വയനാട്-കരിന്തളം 400 കെവി ലൈൻ കടന്നു പോകുന്നതിനാൽ കൃഷി ഭൂമി നഷ്ടപ്പെടുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഗ്രതാ ദിനാചരണം നടത്തിയത്.
ഫാ. സെബാസ്റ്റ്യൻ മുക്കിലിക്കാട്ട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികരി ഫാ. തോമസ് പാണാക്കുഴി, ബെന്നി പുതിയാംമ്പുറം, എൻ.വി. ജോസഫ്, ഷാജു ഇടശേരി, ജീനാ കെ മാത്യു, സെബാസ്റ്റ്യൻ കക്കാട്ടിൽ, രഞ്ജന വടക്കേൽ, മാത്യു ജോസഫ് എന്നിവർ നേതൃത്വം നൽകി.