ഓണസമൃദ്ധി: കർഷകച്ചന്തകൾക്ക് തുടക്കം
1452603
Thursday, September 12, 2024 1:41 AM IST
കണ്ണൂർ: വിവിധ കൃഷി ഭവനുകളുടെ പരിധിയിൽ നടത്തുന്ന ഓണസമൃദ്ധി 2024 കർഷക ചന്തകൾക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കണ്ണൂർ സിവിൽ സ്റ്റേഷൻ മിൽമ ബൂത്തിന് സമീപം കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ആദ്യവില്പപന അസി. കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ നിർവഹിച്ചു. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ഏഴുവരെയാണ് പ്രവർത്തനം. 14 വരെ നാല് ദിവസങ്ങളിലായി ചന്ത നടക്കും. ജില്ലയിൽ 141 ഓണസമൃദ്ധി ചന്തകളാണുള്ളത്. ഇതിൽ 89 എണ്ണം കൃഷിഭവനുകളും 46 എണ്ണം ഹോർട്ടി കോർപ്പ് നേരിട്ടും ആറെണ്ണം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ ഭാഗമായുമാണ് ഒരുക്കിയിരിക്കുന്നത്.
ഇരിട്ടി: പായം പഞ്ചായത്തിന്റെ കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ആരംഭിച്ച കർഷകച്ചന്ത മാടത്തിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. അഗ്രികൾച്ചറൽ അസിസ്റ്റന്റ് പദ്മനാഭൻ, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ പി.എൻ. ജെസി, വി. പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, ഷൈജൻ ജേക്കബ്, പി. സാജിദ്, കൃഷി അസിസ്റ്റന്റ് ശരത്ത്, എസ്. സുജിത എന്നിവർ പ്രസംഗിച്ചു.
ഓണം വിപണനമേള
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ അങ്ങാടികടവിൽ ആരംഭിച്ച ഓണം വിപണനമേള പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഐസക് ജോസഫ്, സിന്ധു ബെന്നി, സീമ സനോജ്, പഞ്ചായത്ത് അംഗങ്ങളായ സെലീന ബിനോയ്, ബിജോയ് പ്ലാത്തോട്ടം, എൽസമ്മ ജോസഫ്, സിഡിഎസ് ചെയർപേഴ്സൺ മിനി സതീശൻ, ബിന്ദു സജി, ജാൻസി, ഷൈനി ചിറ്റൂർ, സോഫി നെല്ലിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
പ്രസ് ക്ലബിൽ
ഓണാഘോഷം
കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർ കണ്ണൂര്‍ പ്രസ് ക്ലബിൽ ഓണാഘോഷം നടത്തി. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയായിരുന്നു.
കോര്പറേഷന് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര്, മുന്നോക്കക്ഷേമ കോര്പറേഷന് ഡയറക്ടർ കെ.സി. സോമന് നമ്പ്യാര്‍, പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പദ്മനാഭൻ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, ഓഡിറ്റര്‍മാരായ പി.ജെ. ജേക്കബ്, ഇമ്മാനുവല്‍,പ്രസ് ക്ലബ് സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ്,ട്രഷറര്‍ കെ. സതീശന് എന്നിവര്‍ പ്രസംഗിച്ചു.