മേരിഗിരി സ്കൂൾ ബാസ്കറ്റ് ബോൾ ആവേശത്തിൽ
1452894
Friday, September 13, 2024 1:30 AM IST
ശ്രീകണ്ഠപുരം: പൊടിക്കളത്തെ മേരിഗിരി ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ ക്ലസ്റ്റർ ടെൻ സംസ്ഥാനതല ബാസ്കറ്റ് ബോൾ ടൂർണമെന്റ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സിബിഎസ്ഇ, ഐസിഎസ് സിഇ, സംസ്ഥാനതലം എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളിലായി നടത്തുന്ന കായികമേളകൾ സംയുക്തമായി നടത്താനുള്ള നിർദേശം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎൽഎ പറഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങളും ആത്മവിശ്വാസവും നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൽ ബ്രദർ റെജി സ്കറിയ സിഎസ്ടി ആമുഖപ്രഭാഷണം നടത്തി. മാനേജർ ബ്രദർ ജോണി വെട്ടംതടത്തിൽ പതാക ഉയർത്തി. ബ്രദർ സൈമൺ സിഎസ്ടി, ഫാ. റോയ് വടകര, ബ്രദർ അജിത് എന്നിവർ പങ്കെത്തു. പതിനാല് സ്കൂളുകളിൽ നിന്നായി 500 ൽ പരം വിദ്യാർഥികൾ മാറ്റുരക്കുന്ന ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഇന്ന് സമാപിക്കും. കേരള പോലീസ് വനിതാ ടീം കോച്ച് പി.ആർ. സൂര്യ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായിരിക്കും.