ചെണ്ടുമല്ലിക്കൃഷി വിളവെടുപ്പ് നടത്തി
1452886
Friday, September 13, 2024 1:30 AM IST
വായാട്ടുപറമ്പ്: സെന്റ് ജോസഫ്സ് യുപി സ്കൂളിൽ നടപ്പിലാക്കിയ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ വിളവെടുപ്പ് തലശേരി ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പിടിഎയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സഹകരണത്തോടെയാണ് അഞ്ചു സെന്റ് സ്ഥലത്ത് ഓണത്തോടനുബന്ധിച്ച് ചെണ്ടുമല്ലി കൃഷി നടത്തിയത്.
സ്കൂൾ മാനേജർ ഫാ. തോമസ് തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് വിജയകുമാർ, മുഖ്യാധ്യാപകൻ ബെന്നി മാത്യു, സീനിയർ അസിസ്റ്റന്റ് സിസ്റ്റർ ബിന്ദു ഫിലിപ്പ്, അസിസ്റ്റന്റ് മാനേജർ ഫാ. ജോസഫ് കരിങ്ങാലിക്കാട്ടിൽ, സ്കൂൾ ലീഡർ ദേവദത്ത്, സയനാസ് ബീബി എന്നിവർ പ്രസംഗിച്ചു.
ധർമശാല: ആന്തൂർ കൃഷിഭവനുമായി സഹകരിച്ച് മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ കാമ്പസിൽ പോലീസ് ഉദ്യോഗസ്ഥർ നട്ടുപരിപാലിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ക്യാമ്പ് കമാൻഡന്റ് കെ.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് കമാൻഡന്റുമാരായ സുരേഷ്, പി. ഗംഗാധരൻ, ഐ.വി. സോമരാജൻ, ഇൻസ്പെക്ടർമാരായ ടി. ബാബു, സുനിൽകുമാർ, എൻ.കെ. ബിജു, രവീന്ദ്രൻ, കെപിഒഎ ഭാരവാഹികളായ രാധാകൃഷ്ണൻ കാവുമ്പായി, ദിനേശൻ, കെ. വിശ്വംഭരൻ രഞ്ജിത്ത്, കെപിഎ ജില്ലാ സെക്രട്ടറി അനിരുദ്ധ്, അഖിലേഷ്, വിപിൻ വേണു തുടങ്ങിയവർ പങ്കെടുത്തു. ആന്തൂർ കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില വീടിന്റെ നിർദേശപ്രകാരം അരുൺ കല്ലൻ, സജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ചെണ്ടുമല്ലി കൃഷിക്ക് നേതൃത്വം നൽകിയത്.