മാഹിയിൽ മദ്യപന്റെ "വഴിതടയൽ സമരം'
1452046
Tuesday, September 10, 2024 1:46 AM IST
മാഹി: മദ്യപിച്ച് മദോൻമത്തനായി റോഡിനു നടുവിൽ കിടന്ന മദ്യപാനി ഗതാഗതം സ്തംഭിപ്പിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് മാഹി പാലത്തിൽ മദ്യപാനിയുടെ "വഴിതടയൽ സമരം' അരങ്ങേറിയത്. മദ്യപിച്ച് റോഡിനു നടുവിൽ കിടന്ന ഇയാൾ വാഹനങ്ങൾ കടന്നു പോകാൻ അനുവദിച്ചില്ല. ഇതു കണ്ടവർ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ തെറിയഭിഷേകമായിരുന്നു.
ഇത് ഗൗനിക്കാതെ റോഡിൽ നിന്നും മാറ്റിക്കിടത്തിയെങ്കിലും ഇഴഞ്ഞു ചെന്ന് വീണ്ടും നടുറോഡിൽ കിടന്നു. മദ്യശാലകൾ തുറക്കുന്നതിനു മുന്പേ തന്നെയാണ് ഇയാൾ മദ്യപിച്ച് കൂത്താടിയിത്. ഒടുവിൽ നാട്ടുകാർ ചേർന്ന് ഇയാളെ സമീപത്തെ ഒരു പാർക്കിംഗ് കേന്ദ്രത്തിൽ കൊണ്ടുപോയി കിടത്തിയാണ് ഗതാഗതം സുഗമമാക്കിയത്.
ഇത്തരക്കാരെ ലക്ഷ്യമിട്ട് ഉയർന്ന വില ഈടാക്കി മദ്യം നൽകുന്ന സംഘങ്ങളും മാഹിയിൽ സജീവമാണ്.