ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
1452606
Thursday, September 12, 2024 1:41 AM IST
കൂത്തുപറമ്പ്: ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം റാണി ജയ് എച്ച്എസ്എസ്എസിൽ എഇഒ കെ.പി. സുധീർ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മേഴ്സി കുന്നത്തുപുരയിടം അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗൺസിൽ സെക്രട്ടറി പി.വി. ദിജേഷ്, വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ സി.പി. ഷീജ, കെ.എം. ദിലീഷ്, സി.എസ്. ധർമേഷ്, അതുൽ പ്രദീപ്, കുറുമ്പുക്കൽ എൽപി സ്കൂൾ മുഖ്യാധ്യാപകൻ പി. ഷറഫുദ്ദിൻ, ടി.എം. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. ഒക്ടോബർ ഒന്നിന് നിർമലഗിരി റാണിജയ് എച്ച്എസ്എസിലും ഗണിതശാസ്ത്രമേള മൂന്നാംപീടിക കുറുമ്പുക്കൽ എൽപി സ്കൂളിലും നടക്കും. റാണിജയ് എച്ച്എസ്എസാണ് മേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്.