കണ്ണൂരിൽ കോർപറേഷനിലും നഗരസഭകളിലും 11 വാർഡുകൾ കൂടി
1452895
Friday, September 13, 2024 1:30 AM IST
കണ്ണൂർ: കോർപറേഷനിലും നഗരസഭാ തലത്തിലുള്ള വാർഡ് വിഭജന വിജ്ഞാപനം ഇറങ്ങിയപ്പോൾ ജില്ലയിൽ കോർപറേഷനിൽ ഒരു വാർഡും ഒന്‍പതു നഗരസഭകളിലായി 10 വാർഡുകളും വർധിച്ചു. 379 വാർഡുകൾ ഉണ്ടായിരുന്നിടത്ത് 390 വാർഡുകളായി. കണ്ണൂർ കോർപറേഷനിൽ നിലവിൽ 55 വാർഡ് ഉണ്ടായിരുന്നത് 56 ആയി. പയ്യന്നൂർ നഗരസഭയിൽ മാത്രമാണ് രണ്ടു വാർഡുകൾ വർധിച്ചത്. തലശേരി, തളിപ്പറന്പ്, കൂത്തുപറന്പ്, പാനൂർ, ഇരിട്ടി, ശ്രീകണ്ഠപുരം, ആന്തൂർ, മട്ടന്നൂർ നഗരസഭകളിൽ ഓരോ വാർഡുകൾ വീതമാണു വർധിച്ചത്. കോർപറേഷനിലെയും നഗരസഭകളിലെയും പുനർനിർണയിച്ച വാർഡുകളുടെ എണ്ണം, നിലവിലുള്ള വാർഡുകളുടെ എണ്ണം ബ്രായ്ക്കറ്റിൽ എന്ന ക്രമത്തിൽ.
കണ്ണൂർ കോർപറേഷൻ-56 (55),മട്ടന്നൂർ നഗരസഭ-36 (35),തളിപ്പറന്പ് നഗരസഭ-35 (34),കൂത്തുപറന്പ് നഗരസഭ-29 (28),പയ്യന്നൂർ നഗരസഭ-46 (44),തലശേരി നഗരസഭ-53 (52), ശ്രീകണ്ഠപുരം നഗരസഭ -31 (30),പാനൂർ നഗരസഭ-41 (40), ഇരിട്ടി നഗരസഭ-34 (33),ആന്തൂർ നഗരസഭ-29 (28).
കാസർഗോട്ടെ നഗരസഭകളില്‍ കൂടുന്നത് ഏഴു വാര്‍ഡുകള്‍
കാസര്‍ഗോഡ്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡുകള്‍ പുനര്‍വിഭജിച്ചപ്പോള്‍ ജില്ലയിലെ മൂന്നു നഗരസഭകളിലായി വര്‍ധിച്ചത് ഏഴു വാര്‍ഡുകള്‍. കാഞ്ഞങ്ങാട് നഗരസഭകളില്‍ നാലു വാര്‍ഡുകളാണ് വര്‍ധിച്ചത്. മുമ്പ് 43 വാര്‍ഡുണ്ടായിരുന്ന ഇവിടെ ഇനി 47 വാര്‍ഡുകളാകും. നീലേശ്വരം നഗരസഭയില്‍ രണ്ടു വാര്‍ഡുകള്‍ വര്‍ധിച്ച് 34 ആയി മാറി. അതേസമയം കാസര്‍ഗോഡ് ഒരു വാര്‍ഡ് മാത്രമാണ് വര്‍ധിച്ചത്. 38 എന്നത് 39 ആയി മാറി. നേരത്തെ പഞ്ചായത്തുകളില്‍ 61ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പതും ജില്ലാ പഞ്ചായത്തില്‍ ഒന്നും വാര്‍ഡുകള്‍ വര്‍ധിച്ചിരുന്നു.