ഓണം: കർഷകച്ചന്തകൾ തുടങ്ങി
1452611
Thursday, September 12, 2024 1:41 AM IST
പെരുമ്പടവ്: എരമം-കുറ്റൂർ പഞ്ചായത്ത് കൃഷിഭവന്റെ ഓണച്ചന്ത 'ഓണ സമൃദ്ധി' ജില്ലാ പഞ്ചായത്ത് അംഗം ടി. തമ്പാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ടി. കൃഷ്ണപ്രസാദ് പ്രസംഗിച്ചു. ജനപ്രതിനിധികൾ, വികസന സമിതി അംഗങ്ങൾ, കർഷകർ, പാടശേഖര സമിതി അംഗങ്ങൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
പെരുമ്പടവ്: എരമം-കുറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്തയുടെ ഉദ്ഘാടനം കുറ്റൂർ ശാഖയിൽ ബാങ്ക് പ്രസിഡന്റ് ടി. തമ്പാൻ നിർവഹിച്ചു. ഡയറക്ടർ പി.വി. നന്ദനൻ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ഉഷാകുമാരി, വാർഡ് മെംബർ പി.വി. വിജയൻ, ബ്രാഞ്ച് മാനേജർ എ.പി. വിനോദ് എന്നിവർ പ്രസംഗിച്ചു.
ചെറുപുഴ: ഓണത്തോടനുബന്ധിച്ച് കേരളാ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കർഷക ചന്ത ചെറുപുഴ യിൽ പ്രവർത്തനം തുടങ്ങി. ചെറുപുഴ ജെഎം യുപി സ്കൂളിന് മുന്നിൽ എകെആർ ബിൽഡിംഗിലാണ് കർഷക ചന്ത ആരംഭിച്ചത്.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാഖി പദ്ധതി വിശദീകരിച്ചു. കൃഷി ഓഫീസർ പി. അഞ്ജു, കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: നെടിയേങ്ങ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണച്ചന്ത പ്രവർത്തനം തുടങ്ങി. ബാങ്ക് പ്രസിഡന്റ് പി.ഐ. മാത്യു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബു അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി.ജോസഫ് കൊന്നയ്ക്കൽ ആദ്യവില്പന നടത്തി. വാർഡ് കൗൺസിലർ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, വർഗീസ് വയലാമണ്ണിൽ, ബാങ്ക് സെക്രട്ടറി ടി. രഞ്ജിത്ത എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പ്: കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകച്ചന്ത 'ഓണസമൃദ്ധി' ടൗൺ സ്ക്വയറിൽ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു. 14 വരെയാണ് കർഷകച്ചന്ത പ്രവർത്തിക്കുക.
ഓണം വിപണമേള
ശ്രീകണ്ഠപുരം: നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള ആരംഭിച്ചു. നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന മേള ഉദ്ഘാടനം ചെയ്തു. ഇത്തവണ ശ്രീകണ്ഠപുരം, നിടിയേങ്ങ, നെടുങ്ങോം, ഐച്ചേരി എന്നീ നാലു കേന്ദ്രങ്ങളിലാണ് ഓണം വിപണമേള സംഘടിപ്പിച്ചിരിക്കുന്നത്. 12 വരെ മേള പ്രവർത്തിക്കുന്നതാണ്. വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ എ. ഓമന, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി. ജോസഫ് കൊന്നക്കൽ, പി.പി. ചന്ദ്രാംഗദൻ, ജോസഫീന, വി.പി. നസീമ, ത്രേസ്യാമ്മ മാത്യു, സെക്രട്ടറി പി. പ്രേമരാജൻ, വൈസ് ചെയർപേഴ്സൺ വി.പി. രജിത തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ് ക്ലബിൽ
ഓണാഘോഷം
കണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകർ കണ്ണൂര്‍ പ്രസ് ക്ലബിൽ ഓണാഘോഷം നടത്തി. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് സി.സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തിൽ മുഖ്യാതിഥിയായിരുന്നു.
കോര്പറേഷന് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്മാന് സുരേഷ് ബാബു എളയാവൂര്, മുന്നോക്കക്ഷേമ കോര്പറേഷന് ഡയറക്ടർ കെ.സി. സോമന് നമ്പ്യാര്‍, പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പദ്മനാഭൻ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, ഓഡിറ്റര്‍മാരായ പി.ജെ. ജേക്കബ്, ഇമ്മാനുവല്‍,പ്രസ് ക്ലബ് സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ്,ട്രഷറര്‍ കെ. സതീശന് എന്നിവര്‍ പ്രസംഗിച്ചു.