തെങ്ങിന് തടം മണ്ണിന് ജലം; പഞ്ചായത്തുതല ഉദ്ഘാടനം
1452048
Tuesday, September 10, 2024 1:46 AM IST
ഇരിട്ടി: പടിയൂർ-കല്യാട് പഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി നടപ്പിലാക്കുന്ന തെങ്ങിന് തടം മണ്ണിന് ജലം പഞ്ചായത്തുതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. പഞ്ചായത്തിലെ 64000 തെങ്ങുകൾക്കാണ് ഈ പദ്ധതിയിലൂടെ തടം എടുക്കുന്നത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെയും കൂടി ഉൾക്കൊള്ളിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പടിയൂർ-കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.പി. സുകുമാരൻ, പി.കെ. ജനാർദനൻ, കെ. നുഫൈൽ, പി. അഖില, പഞ്ചായത്ത് അംഗം സിബി കാവനാൽ, എം. ബെന്നി എന്നിവർ പ്രസംഗിച്ചു.