ഒരു ഫോൺകോളിൽ ഓണസദ്യ വീട്ടിലെത്തും
1452880
Friday, September 13, 2024 1:30 AM IST
കണ്ണൂർ: പൂക്കളവും ഓണക്കോടിയും കഴിഞ്ഞാൽ പിന്നെ ഓണത്തിന്റെ പ്രധാന ആകർഷണം ഇലയിട്ട ഓണസദ്യയാണ്. എന്നാൽ, സമയമില്ലെന്ന കാരണത്താൽ ഓണസദ്യ ഉണ്ടാക്കാൻ മടിക്കുന്നവർക്കായി പലതരം ഓഫറുകളുമായി ഭക്ഷണവിതരണക്കാർ രംഗത്തുണ്ട്. ഒറ്റ ഫോൺ കോൾ ബുക്കിങ്ങിൽ സദ്യ വീട്ടിലും ഓഫീസുകളിലും എത്തിക്കും.
അത്തം മുതൽ തന്നെ ഓണസദ്യയുമായി കാറ്ററിംഗ് സ്ഥാപനങ്ങളും ഹോട്ടലുകളും തിരക്കിലാണ്. ഉത്രാടം വരെയാണ് ഓണസദ്യ കൊടുക്കുന്നത്. ഒന്നിന് 230 മുതൽ 450 വരെയാണ് വില. അഞ്ച് പേർക്കുള്ള സദ്യക്ക് 1300 മുതൽ 2000 വരെയാണ് നിരക്ക്. ഉപ്പേരി, ശർക്കരവരട്ടി, നാരങ്ങ- മാങ്ങ അച്ചാറുകൾ, കിച്ചടി, പച്ചടി, കൂട്ടുകറി, അവിയൽ, തോരൻ, ഇഞ്ചിക്കറി, കാളൻ, രസം, മോര്, എന്നിങ്ങനെ വിഭവസമൃദ്ധമായ സദ്യ ഇലയിൽ കഴിക്കാം.രണ്ടുകൂട്ടം പായസവും ഉണ്ടാകും.പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ എന്നിവയോടാണ് ആളുകൾക്ക് കൂടുതൽ പ്രിയം.
കൂടുതൽ പായസം വേണ്ടവർക്ക് പ്രത്യേകം ഓർഡർ നൽകുന്ന പ്രകാരം എത്തിച്ചു നൽകും. പാലട പ്രഥമനും പരിപ്പ് പ്രഥമനും ലിറ്ററിന് 260 രൂപയും പഴം പ്രഥമന്‍ 300 രൂപയുമാണ് വില. നമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റ ഗ്രാം എന്നിവയിൽ പരസ്യം നൽകിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. അതേസമയം ഗ്രാമീണ മേഖലയിൽ ക്ലബുകൾ, അയൽകുട്ടങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ സ്വന്തമായി ഓണസദ്യ ഉണ്ടാക്കുന്നുണ്ട്.
തിളക്കമില്ലാതെ
മണ്‍പാത്ര കച്ചവടം
ഓണവിപണിയിലെ മണ്‍പാത്രങ്ങള്‍ക്ക് വില കുറവാണെങ്കിലും ആവശ്യക്കാര്‍ കുറവെന്ന് കച്ചവടക്കാര്‍. ഓണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സ്റ്റേഡിയം കോര്‍ണറിലും പോലീസ് മൈതാനിയിലും മണ്‍പാത്രവിപണി സജീവമായിട്ടുണ്ട്. വര്‍ഷംതോറും ഉത്പാദന ചെലവ് വര്‍ധിക്കുമ്പോഴും വില്പന കുറയുന്നത് ഈ മേഖലയെ തളര്‍ത്തുന്നുവെന്ന് കച്ചവടക്കാര്‍ പറയുന്നു.
അറുപത് രൂപയ്ക്ക് തുടങ്ങി 500 രൂപ വരെ നല്‍കേണ്ട വ്യത്യസ്ത വലിപ്പമുള്ള കറിച്ചട്ടികള്‍ ഇവിടെ ലഭ്യമാണ്. 250 മുതല്‍ 300 രൂപവരെ വിലയുള്ള കൂജകളുമുണ്ട്. കലത്തിന് 250 രൂപ മുതലാണ് വില. കറി വയ്ക്കുന്ന ചെറിയ ചട്ടികള്‍ക്കാണ് ആവശ്യക്കാരേറെയെന്ന് കച്ചവടക്കാര്‍ പറയുന്നു. തുളസിച്ചട്ടി 500, ബുദ്ധ ശില്പം 250 എന്നിവയും ആകര്‍ഷകമാണ്. ചീനച്ചട്ടി, പ്രതിമകള്‍, അടപ്പോടുകൂടിയ മണ്ച്ചട്ടികള്, വലിയ ഭരണി എന്നിവയും മണ്പാത്രവിപണിയില് ലഭ്യമാണ്. മുപ്പതു രൂപയ്ക്കുള്ള ചെറിയ കുടുക്കകളും വിറക് അടുപ്പും ഭരണിയുമെല്ലാം ആവശ്യക്കാര്‍ക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്.