ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റ് വനിതാ ഫോറം പ്രവർത്തകർ ഏരുവേശി പഞ്ചായത്ത് പരിധിയിലുള്ള അർഹതപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്തു.
ചെമ്പേരി വൈഎംസിഎ ഹാളിൽ നടന്ന കിറ്റ് വിതരണം വനിതാ ഫോറം പ്രസിഡന്റ് ലിസിയമ്മ ജോസഫ് മേമടം ഉദ്ഘാടനം ചെയ്തു.
വനിതാ ഫോറം എക്സിക്യുട്ടീവ് മെംബർമാരായ മോളി ഇമ്മാനുവൽ ചെമ്മനാംതടം, റഷീന ഷാജി കാഞ്ഞിരത്തിങ്കൽ, റോസ് മേരി പൈങ്ങോട്ട്, സ്മിത ദീപു കണ്ടത്തിൽ, വനിതാ ഫോറം സെക്രട്ടറി ട്വിങ്കിൾ ജേക്കബ്, റീജണൽ ട്രെയിനിംഗ് കോ-ഓർഡിനേറ്റർ ജോസ് മേമടം, വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ചാലിൽ, സെക്രട്ടറി ആന്റണി മായയിൽ, ഡയറക്ടർ ബോർഡ് മെംബർ ദീപു കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.