ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്
1452888
Friday, September 13, 2024 1:30 AM IST
തേർത്തല്ലി: ആലക്കോട് ഗവ. ആയുർവേദ ആശുപത്രിയും ആലക്കോട് പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. സീനിയർ സിറ്റിസൺ ഫോറം തേർത്തല്ലിയുടെ പങ്കാളിത്തത്തോടെ തേർത്തല്ലി വ്യാപാരഭവനിലാണു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ആലക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. എ. ഖലീൽ റഹ്മാൻ, മേരിഗിരി ഫൊറോന വികാരി ഫാ.ഏബ്രഹാം മഠത്തിമ്യാലിൽ, പഞ്ചായത്തംഗങ്ങളായ ജോസ് വട്ടമല, സോണിയ നൈജു, ജയ മുരളീധരൻ, ഷാജി കാരിക്കാട്ടിൽ, ജോസഫ് തടത്തിൽ, മൊയ്തു കാരയിൽ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. ജയ എന്നിവർ പ്രസംഗിച്ചു.
ആലക്കോട്: ആലക്കോട് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ആയിഷ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ, വാർഡംഗം സോണിയ നൈജു, ജയ മുരളീധരൻ, മേഴ്സി എടാട്ടേൽ, ഡോ. ജാസ്മിൻ, ഡോ. ഭവ്യ, യോഗ ട്രൈയിനർ പ്രദീപ് എന്നിവർ പ്രസംഗിച്ചു.
തളിപ്പറമ്പ്: തളിപ്പറന്പിൽ ആയുഷ് വയോജന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഏഴാംമൈൽ രചന ക്ലബിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ നബീസ ബീവി അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷബിത, രജില, പി.പി. മുഹമ്മദ് നിസാർ, വാർഡ് കൗൺസിലർ ഡി. വനജ , കണ്ണൂർ എൻഎഎം ഡിപിഎം ഡോ. പി.പി. അജിത് കുമാർ, രചന ക്ലബ് സെക്രട്ടറി രൂപേഷ്, തളിപ്പറന്പ് ടിഎഎച്ച് സീനിയർ ഫാർമസിസ്റ്റ് കെ. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.
പയ്യാവൂർ: നെല്ലിക്കുറ്റി കേരളോദയ വായനശാലയിൽ നടന്ന ആയുഷ് വയോജന മെഡിക്കൽ ക്യാന്പ് ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു.
ഹോമിയോ ഡിസ്പൻസറി മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ. ബിന്ദു ആമുഖ പ്രഭാഷണം നടത്തി. നെല്ലിക്കുറ്റി ഇടവക വികാരി ഫാ. മാത്യു ഓലിയ്ക്കൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ സോജൻ കരാമയിൽ, കേരള സീനിയർ സിറ്റിസൺ ഫോറം ഇരിക്കൂർ ബ്ലോക്ക് പ്രസിഡന്റ് ജോണി മുണ്ടയ്ക്കൽ, വായനശാല സെക്രട്ടറി ഷൈജു ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർ ഡോ. റൂസ്മിയ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഡോ. ബിന്ദു, ഡോ. റൂസ്മിയ എന്നിവർ രോഗികളെ പരിശോധിച്ച് ചികിത്സ നിർണയിച്ചു. സൗജന്യ രക്തപരിശോധനയും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസും നടന്നു.