ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി
1452063
Tuesday, September 10, 2024 1:46 AM IST
ശ്രീകണ്ഠപുരം: നഗരസഭ സർക്കാർ ഹോമിയോ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ആയുഷ് വയോജന ഹോമിയോ മെഡിക്കൽ ക്യാമ്പ് ശ്രീകണ്ഠപുരം മാപ്പിള എൽപി സ്കൂളിൽ നടന്നു.
നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. നസീമ അധ്യക്ഷത വഹിച്ചു.
ഹോമിയോ മെഡിക്കൽ ഓഫീസർ ഇ.പി. രാജീവൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫിന, ത്രേസ്യാമ്മ മാത്യു, കെ. സലാവുദ്ദീൻ, ഡോ. മുഹമ്മദ് സായിദ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ബിന്ദു വയോജന ആരോഗ്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസുകൾ നടത്തി.