പന്തം കൊളുത്തി പ്രകടനം നടത്തി
1452331
Wednesday, September 11, 2024 1:45 AM IST
ചെറുപുഴ: വിലക്കയറ്റം നിയന്ത്രിക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഡിസിസി നിർവാഹസമിതി അംഗം കെ.കെ. സുരേഷ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി. കൃഷ്ണൻ, സലിം തേക്കാട്ടിൽ, ജോൺ ജോസഫ് തയ്യിൽ, എം. കരുണാകരൻ, രജീഷ് പാലങ്ങാടൻ, തോമസ് കൈപ്പനാനിക്കൽ, ലളിതാ ബാബു, കെ.ഡി. പ്രവീൺ, ലൈസമ്മ പനക്കൽ, എം.ടി.പി. മുഹമ്മദ് കുഞ്ഞി, ജിജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പുളിങ്ങോം കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന് ശേഷം നടന്ന പൊതുയോഗം ഡിസിസി എക്സിക്യുട്ടീവ് അംഗം എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് വടക്കേൽ അധ്യക്ഷത വഹിച്ചു. ജയിംസ് രാമത്തറ, ഷാജൻ ജോസ്, പി. സുരേന്ദ്രൻ, ബാബു കണക്കൊമ്പിൽ, എൻ.എം. മുഹമ്മദ്, വി.വി. ദാമോദരൻ, റെജി തയ്യിൽ, ജോയ്സി ഷാജി, വേണുഗോപാൽ ചെഞ്ചേരി, സജി പൊടിമറ്റം, സന്തോഷ് പുളിക്കൽ, ശശി ശ്രീവിലാസം തുടങ്ങിയർ പ്രസംഗിച്ചു.
ചെമ്പേരി: ചെമ്പേരി ടൗണിൽ നടന്ന പന്തംകൊളുത്തി പ്രകടനം മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തു. ജോസഫ് കൊട്ടുകാപ്പള്ളി, ജോണി മുണ്ടയ്ക്കൽ, എം.സി. രാജേഷ്, സോജൻ കാരാമയിൽ, ഗംഗാധരൻ കായിക്കൽ, മിനി ഷൈബി, ഷൈല ജോയി, മോഹനൻ മൂത്തേടൻ, ടെസി ഇമ്മാനുവൽ, ഷീജ ഷിബു, ജയശ്രീ ശ്രീധരൻ, ജസ്റ്റിസൺ ചാണ്ടിക്കൊല്ലിയിൽ, ജിസ്മോൻ ഓതറയിൽ, ആൽബിൻ അറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
ആലക്കോട്: ആലക്കോട് ടൗണിൽ നടന്ന പന്തംകൊളുത്തി പ്രതിഷേധ പ്രകടനത്തിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പള്ളിപ്പുറം, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വട്ടമല, ജിൻസ് മാത്യു, സിബിച്ചൻ കളപ്പുര, അപ്പുക്കുട്ടൻ സ്വാമിമഠം, പ്രിൻസ് കച്ചിറയിൽ, പി.എം. ബിനോയ്, ജനാർദനൻ വലമറ്റം, ലാലിച്ചൻ, നിഷ ബിനു, ജിജി പാറേക്കാട്ടിൽ, ജോഷി കുഴിതൊട്ടി, സാജു അങ്ങാടിത്ത്, ടോമി കാഞ്ഞിരക്കാട്ട്കുന്നേൽ, ഫോർബിൻ പയ്യമ്പള്ളി, ലിയോ മൂലയിൽ, ബിജുമോൻ കൂവത്തോട്, പി.സി. രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
തേർത്തല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തേർത്തല്ലി ടൗണിൽ കരിങ്കൊടി പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റോയി ചക്കാനിക്കുന്നേൽ, പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, ഐസക് മുണ്ടിയാങ്കൽ, ഷാജി ശെമ്മാശേരിൽ, മൃദുല രാജഗോപാൽ, ജോൺ വട്ടമല, ബിജു കെ. സാമുവൽ, ദേവദാസ്, സേവ്യർ എടാട്ടേൽ, ജോബി തൊണ്ടംകുളം, ജമാൽ, സോണി മേട്ടയിൽ, ബിനു കൂടത്തിനാൽ, സജു തേക്കുംകാട്ടിൽ, ജോസ് നെല്ലിക്കുന്നേൽ എന്നിവർ നേതൃത്വം നല്കി.
ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാർത്തികപുരം ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് ജോയിച്ചൻ പള്ളിയാലിൽ, തോമസ് വക്കത്താനം, ബെന്നി പീടിയേക്കൽ, ടോമി കാടംകാവിൽ, സിന്ധു തോമസ്, ടെസി ആലുംമൂട്ടിൽ, ബെന്നി മാപ്പിളക്കുന്നേൽ, ബേബി കോയിക്കൽ, മോഹനൻ പറപ്പള്ളിൽ, കെ.കെ. കൃഷ്ണൻകുട്ടി, എം.ജി. രാധാകൃഷ്ണൻ, വിപിൻ ഏബ്രഹാം വെട്ടിക്കാട്ട്, രഞ്ജിത്ത് ഇരുപ്പക്കാട്ട്, സോജൻ ഒഴുകയിൽ, ബേബി നരിതൂക്കിയിൽ, സിബി നെല്ലിക്കുന്നേൽ, കെ.കെ. ചന്ദ്രൻ, ടോം പാലക്കൽ, ജോസഫ് വട്ടക്കൊട്ടയിൽ, മാത്യു മുകുന്ദൻകരി എന്നിവർ നേതൃത്വം നൽകി.
കരുവഞ്ചാൽ: കരുവഞ്ചാൽ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം മണ്ഡലം പ്രസിഡന്റ് ടോമി കുമ്പിടിയാമാക്കൽ, നടുവിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ദേവസ്യ പാലപ്പുറം, ടി.എൻ. ബാലകൃഷ്ണൻ, വി.കെ. കൃഷ്ണൻ, പ്രിൻസ് പയ്യമ്പള്ളി, കെ.പി. സലിം, ബിജു തൃക്കോയിക്കൽ, മനോജ് കുറ്റിക്കാട്ട്, രതീഷ് പാച്ചേനി, രാജേഷ് മുണ്ടയ്ക്കമറ്റം, അനു പയ്യമ്പള്ളി, സജി പൈങ്ങോട്ട് എന്നിവർ നേതൃത്വം നൽകി.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് എൻ.ജെ. സ്റ്റീഫൻ, നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന, ഡിസിസി സെക്രട്ടറി കെ.പി. ഗംഗാധരൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, നസീമ ഖാദർ, എ.കെ. ഇസ്മായിൽ, പി.പി. ചന്ദ്രാഗതൻ, മേഴ്സി ബൈജു, ടി.എൻ. പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.