വ​യ​റിം​ഗ് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Sunday, August 25, 2024 7:36 AM IST
പ​യ്യ​ന്നൂ​ർ: ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യു​ടെ സൈ​റ്റി​ൽ​നി​ന്ന് വ​യ​റിം​ഗ് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. അ​ന്നൂ​ർ പ​ട്ട​ന്മാ​ർ​കൊ​വ്വ​ലി​ലെ സി.​കെ. ജി​തി​ൻ (38) എ​ന്ന കു​ട്ട​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 11 നും 1.30നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

പ​യ്യ​ന്നൂ​ർ എ​ൽ​ഐ​സി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ഗം​ഗോ​ത്രി ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യു​ടെ എ​ച്ച്ബി ആ​ർ​ക്കെ​ഡി​ന്‍റെ സൈ​റ്റി​ലാ​ണ് മോ​ഷ​ണം. ഈ ​സൈ​റ്റി​ലെ സ്റ്റെ​യ​ർ​കെ​യ്സ് റൂ​മി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ച് ബോ​ക്സ് വ​യ​റിം​ഗ് കേ​ബി​ളു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​ൻ ക​മ്പ​നി സൂ​പ്പ​ർ​വൈ​സ​ർ പ​യ്യ​ന്നൂ​ർ മാ​വി​ച്ചേ​രി​യി​ലെ സി.​വി.​ശ്രീ​കാ​ന്ത് പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.