സം​സ്ഥാ​ന​ത​ല കൈ​ത്ത​റി മേ​ള​യ്ക്ക് തു​ട​ക്ക​ം
Sunday, August 25, 2024 7:36 AM IST
ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സം​സ്ഥാ​ന​ത​ല കൈ​ത്ത​റി വ​സ്ത്ര, ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​ന - വി​പ​ണ​ന മേ​ള​യ്ക്ക് ക​ണ്ണൂ​ർ പോ​ലീ​സ് മൈ​താ​നി​യി​ൽ തു​ട​ക്ക​മാ​യി. മേ​ള​യി​ൽ​നി​ന്ന് വാ​ങ്ങു​ന്ന കേ​ര​ള കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 20ശ​ത​മാ​നം സ​ർ​ക്കാ​ർ റി​ബേ​റ്റ് ല​ഭി​ക്കും.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ കൈ​ത്ത​റി സം​ഘ​ങ്ങ​ൾ, ഹാ​ൻ​ഡ്ക്സ്, ഹാ​ൻ​വീ​വ് എ​ന്നി​വ​ക്ക് പു​റ​മെ ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കൈ​ത്ത​റി, ക​ര​കൗ​ശ​ല സം​ഘ​ങ്ങ​ളു​ടേ​ത​ട​ക്കം 63 സ്റ്റാ​ളു​ക​ളാ​ണ് മേ​ള​യി​ലു​ള്ള​ത്. ആ​റെ​ണ്ണം ക​ര കൗ​ശ​ല സ്റ്റാ​ളു​ക​ളാ​ണ്. മേ​ള സെ​പ്റ്റം​ബ​ർ 14 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

കേ​ര​ള​ത്തി​ലെ കൈ​ത്ത​റി സം​ഘ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളി​ൽ നി​ന്നും ആ​യി​രം രൂ​പ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന സ​മ്മാ​ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ദി​വ​സ​വും മൂ​ന്ന് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ആ​യി​രം രൂ​പ വി​ല​മ​തി​ക്കു​ന്ന കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കും. മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന മൂ​ന്നു​പേ​രെ മേ​ള​യു​ടെ അ​വ​സാ​നം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത് ആ​യി​രം രൂ​പ​യു​ടെ വീ​തം കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കും. മേ​ള മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മേ​യ​ർ മു​സ്‌‌​ലി​ഹ് മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കൈ​ത്ത​റി തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ര​ക്ക​ൻ ബാ​ല​ൻ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​എ​സ്. അ​ജി​മോ​ൻ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, കൊ​ല്ലൊ​ൻ മോ​ഹ​ന​ൻ, താ​വം ബാ​ല​കൃ​ഷ്ണ​ൻ, എം.​ദാ​സ​ൻ, ടി. ​ശ​ങ്ക​ര​ൻ, എ​സ്.​കെ .സു​രേ​ഷ് കു​മാ​ർ, ഗി​രി വ​ർ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.