പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​ച്ച വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​തെ​ന്നു പ​രാ​തി
Sunday, August 25, 2024 7:07 AM IST
ഇ​രി​ട്ടി: പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​ച്ച വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗ ശൂ​ന്യ​മെ​ന്നു പ​രാ​തി. പു​തി​യ​തെ​ന്ന് വ്യാ​ജേ​നെ പ​ഴ​യ​തും ഉ​പ​യോ​ഗി​ച്ച​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ പ​ന്ത്ര​ണ്ടാം ബ്ലോ​ക്കി​ൽ എ​ത്തി​ച്ച​താ​യാ​ണ് താ​മ​സ​ക്കാ​രു​ടെ ആ​രോ​പ​ണം. ക​ഴി​ഞ്ഞദി​വ​സം പ​ക​ൽ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

വെ​ള്ള നി​റ​ത്തി​ലു​ള്ള കാ​റി​ൽ വ​ന്ന സം​ഘം നാ​ലുപെ​ട്ടി​ക​ളി​ലാ​യി പ​ഴ​യ​തും കീ​റി​യ​തു​മാ​യ വ​സ്ത്ര​ങ്ങ​ൾ ഊ​ര് മൂ​പ്പ​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക​ക്കു​വ​യി​ലെ ചെ​ക്ക് പോ​സ്റ്റി​ൽ അ​ന്വേ​ഷി​ച്ച​ശേ​ഷ​മാ​ണ് സം​ഘം പ​ന്ത്ര​ണ്ടാം ബ്ലോ​ക്കി​ലെ ഊ​രു​മൂ​പ്പ​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.


ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് എ​ത്തി​യ​തെ​ന്നാ​ണ് ഇ​വ​ർ ചെ​ക്പോ​സ്റ്റി​ൽ ന​ൽ​കി​യ വി​വ​രം. പി​റ്റേ​ന്ന് വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ തൊ​ഴി​ലു​റ​പ്പ് ഇ​ട​ങ്ങ​ളി​ൽ പെ​ട്ടി​ക​ൾ എ​ത്തി​ച്ച് തു​റ​ന്ന് നോ​ക്കി​യ​പ്പോ​ളാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യു​ന്ന​ത്. ‌

ഉ​പ​യോ​ഗി​ച്ച അ​ടി​വ​സ്ത്ര​ങ്ങ​ൾ വ​രെ പെ​ട്ടി​ക്കു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​വ​ർ പ​റ​യു​ന്നു. ആ​ദി​വാ​സി​ക​ളാ​ണെ​ങ്കി​ലും ത​ങ്ങ​ളും മാ​ന്യ​മാ​യി വ​സ്ത്രം ധ​രി​ക്കു​ന്ന​വ​രാ​ണെ​ന്നും അ​പ​മാ​നി​ക്ക​രു​തെ​ന്നു​മാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്.