കേ​ള​കം ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കും
Sunday, August 25, 2024 7:07 AM IST
കേ​ള​കം: കേ​ള​കം ടൗ​ണി​ൽ ചെ​ടി​ക​ൾ ന​ട്ടുപി​ടി​പ്പി​ച്ചും ശു​ചീ​ക​ര​ണം ന​ട​ത്തി​യും സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ന​ട​ത്തും. കേ​ള​കം, കൊ​ട്ടി​യൂ​ർ, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള​വ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തു​ന്ന പ്ര​ധാ​ന ടൗ​ണാ​ണ് കേ​ള​കം. അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യു​ൾ​പ്പ​ടെ ക​ട​ന്നു പോ​കു​ന്ന ടൗ​ണി​നെ ശു​ചി​ത്വ​മാ​ർ​ന്ന നി​ല​യി​ൽ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ചു. ജ​ന​കീ​യ സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ടി. അ​നീ​ഷ് ചെ​യ​ർ​മാ​നാ​യും പി.​പി. വ്യാ​സ് ഷാ ​ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.


യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലെ​ക്കു​റ്റ്, വ്യാ​പാ​രി സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ കൊ​ച്ചി​ൻ രാ​ജ​ൻ, ര​ജീ​ഷ് ബൂ​ൺ, സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ജോ​സ് ആ​വ​ണം​കോ​ട്, ടി.​കെ.​ ബാ​ഹു​ലേ​യ​ൻ, പി.​എം.​ര​മ​ണ​ൻ, കെ.​എം.​ അ​ബ്ദു​ൽ അ​സീ​സ്, പ​ഞ്ചാ​യ​ത്ത് മെംബ​ർ​മാ​രാ​യ ജോ​ണി പാ​മ്പാ​ടി, സ​ജീ​വ​ൻ പാ​ലു​മി, സു​നി​ത രാ​ജു, ബി​ജു പൊ​രു​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.