വൈ​എം​സി​എ വ​നി​താ ഫോ​റം നേ​തൃ​ത്വ പ​രി​ശീ​ല​നം
Sunday, August 25, 2024 7:06 AM IST
ചെ​മ്പേ​രി: വൈ​എം​സി​എ വ​നി​താ ഫോ​റം ചെ​മ്പേ​രി യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഏ​ക​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്ലാ​സ് ചെ​മ്പേ​രി വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു. വൈ​എം​സി​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റും ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്ര​ഫ​സ​റു​മാ​യ ജോ​മി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ലി​സി​യ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

"നി​യ​മ പ​രി​ര​ക്ഷ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും' എ​ന്ന വി​ഷ​യ​ത്തി​ൽ വൈ​എം​സി​എ ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ടി​ന്‍റു ബി​ജു​വും "റീ​ചാ​ർ​ജ് യു​വ​ർ സെ​ൽ​ഫ്' എ​ന്ന വി​ഷ​യ​ത്തി​ൽ വൈ​എം​സി​എ റീ​ജ​ണ​ൽ ട്രെ​യി​നിം​ഗ് ഫോ​റം ക​ൺ​വീ​ന​ർ ജോ​സ് മേ​മ​ട​വും ക്ലാ​സു​ക​ൾ ന​യി​ച്ചു.


മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യും വ​നി​താ​ഫോ​റം അം​ഗ​വു​മാ​യ ജ്യോ​തി​സ് സ​ന്ദീ​പ് "സും​ബാ ഡാ​ൻ​സ്' പ​രി​ശീ​ല​നം ന​ല്കി. സ​ന്ദീ​പ് ക​ടൂ​ക്കു​ന്നേ​ൽ, ആ​ന്‍റ​ണി മാ​യ​യി​ൽ, ബാ​ബു​ക്കു​ട്ടി ജോ​ർ​ജ്, വ​നി​താ​ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ന ജോ​ർ​ജ്, ട്വി​ങ്കി​ൾ ജേ​ക്ക​ബ്, ലി​ജി ജോ​മി, എം.​എം. ലീ​ല, ടി. ​ജ​യ​ശ്രീ, ഷി​നി മാ​ത്തു​കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.