ചെങ്ങളായി: അരിമ്പ്രയിലെ വീട്ടിന്റെ അടുക്കളയോട് ചേർന്നുള്ള സ്റ്റോർ റൂമിൽ കയറിയ മൂർഖൻ പാന്പിനെ പിടികൂടി.
ഉച്ചയ്ക്ക് പാന്പ് വീട്ടിനകത്തേക്ക് കയറുന്നത് കണ്ട വീട്ടമ്മ വനംവകുപ്പിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂർ പ്രസാദ് ഫാൻസ് അസോസിയേഷൻ അംഗവും സ്നേക്ക് റസ്ക്യൂവറു അധ്യാപകനുമായ പരിപ്പായിലെ വിജയകുമാർ എത്തി പാന്പിനെ പിടികൂടി അതിന്റെ ആവാസ വ്യവസ്ഥയിൽ വിട്ടു.