സ​ർ​ക്കാ​രി​ന്‍റേ​ത് സ്ത്രീ ​ വി​രു​ദ്ധ സ​മീ​പ​നം: കേ​ര​ള കോ​ൺ​ഗ്ര​സ് ഡെ​മോ​ക്രാ​റ്റി​ക്
Sunday, August 25, 2024 7:06 AM IST
പ​യ്യാ​വൂ​ർ: സ്ത്രീ ​പീ​ഡ​ന​ത്തി​ന് ആ​രോ​പ​ണ വി​ധേ​യ​നാ​യ ര​ഞ്ജി​ത്തി​നെ ച​ല​ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​ക്കി​യ സാം​സ്കാ​രി​ക വ​കു​പ്പ് വേ​ട്ട​ക്കാ​രോ​ടൊ​പ്പ​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ​ന്നും കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​നം പൂ​ർ​ണ​മാ​യും സ്ത്രീ ​വി​രു​ദ്ധ​മാ​ണെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ്‌ ഡെ​മോ​ക്രാ​റ്റി​ക് ചെ​യ​ർ​മാ​ൻ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ ആ​രോ​പി​ച്ചു.


സോ​ളാ​ർ വി​വാ​ദ സ്ത്രീ​യി​ൽ നി​ന്നു പ​രാ​തി എ​ഴു​തി വാ​ങ്ങി ന​ട​പ​ടി​യെ​ടു​ത്ത​വ​ർ പീ​ഡ​ന​ത്തി​നി​ര​യാ​യ സി​നി​മ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ ഹേ​മ ക​മ്മി​റ്റി​യി​ൽ നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. അ​തി​നാ​ൽ, ഈ ​സ​ർ​ക്കാ​ർ സ്ത്രീ​വി​രു​ദ്ധ സ​ർ​ക്കാ​രാ​ണെ​ന്നും സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ ആ​രോ​പി​ച്ചു.