വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ്: യു​വാ​വി​നെ​തി​രേ കേ​സ്
Sunday, August 25, 2024 7:06 AM IST
ശ്രീ​ക​ണ്ഠ​പു​രം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് ജോ​ലി നേ​ടാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രേ കേ​സ്. ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​രി​ലെ പ്രൈ​വ​റ്റ് ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ലി​ന്‍റെ പ​രാ​തി​യി​ൽ പ​ത്ത​നം​തി​ട്ട എ​രു​മ​ക്കാ​ട് സ്വ​ദേ​ശി മ​ന​യാ​ർ​ക്കാ​ട്ട് വീ​ട്ടി​ൽ ശ്രീ​ജി​ത്ത് കു​മാ​റി​നെ​തി​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.


2010 ഓ​ഗ​സ്റ്റ് മു​ത​ൽ 2012 ജൂ​ലൈ വ​രെ സ്ഥാ​പ​ന​ത്തി​ൽ ഡ്രാ​ഫ്റ്റ്സ്മ‌ാ​ൻ കോ​ഴ്സി​ന് പ‍​ഠി​ച്ച​താ​യു​ള്ള വ​സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ൻ​ടി​സി സ​ർ​ട്ടി​ഫി​ക്ക​റ്റും വ്യാ​ജ​മാ​യി നി​ർ​മി​ച്ചെ​ന്നാ​ണ് പ​രാ​തി.