കണ്ണൂർ: മയ്യിൽ ഐടിഇയിൽ നടന്ന ജില്ലാ ടിടിഐ കലോത്സവത്തിൽ 100 പോയിന്റുകൾ നേടി തളിപ്പറന്പ് മലനാട് ടിടിഐ ഓവറോൾ ചാന്പ്യൻമാരായി. 98 പോയിന്റുകൾ നേടി മട്ടന്നൂർ യൂണിറ്റി ഐടിഇ രണ്ടാം സ്ഥാനവും 96 പോയിന്റുകളോടെ ചക്കരക്കൽ മലബാർ ഐടിഇ മൂന്നാം സ്ഥാനവും നേടി.
ജില്ലയിലെ നാല് ഗവ. ഐടിഐകളും ആറ് സ്വാശ്രയ ഐടിഐകളും ഒരുഎയ്ഡഡ് ഐടിഐയിൽനിന്നുമായി 200 ഓളം അധ്യാപക-വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. കലോത്സവം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. രത്നകുമാരി അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റജി അധ്യക്ഷത വഹിച്ചു.