പരിയാരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓണപ്പറമ്പ് ഹദ്ദാദ് നഗറില്‍ സി.ഹംസ- കെ.നഫീസ ദന്പതികളുടെ മകന് ഉമ്മര്‍ കീരന്റകത്താണ് (38) മരിച്ചത്.
ഈ മാസം 17 ന് രാത്രിയിൽ പരിയാരം ചിതപ്പിലെ പൊയിലില്‍ വച്ചാണ് ഉമ്മര്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. സഹോദരങ്ങള്‍: ഉമൈര്‍ (ഖത്തര്‍), ഉനൈസ, ഉബൈസ, ഉസൈറ.