വ​യോ​ധി​ക​ൻ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
Saturday, August 24, 2024 10:03 PM IST
പ​ഴ​യ​ങ്ങാ​ടി: പു​തി​യ​ങ്ങാ​ടി ക​ട​പ്പു​റ​ത്തി​ന് സ​മീ​പം മ​ണ്ണെ​ണ്ണ വി​ള​ക്കി​ൽ​നി​ന്ന് തീ​പ​ട​ർ​ന്ന് വ​യോ​ധി​ക​ൻ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഏ​ണ​സ്റ്റ് (85) ആ​ണ് മ​രി​ച്ച​ത്. 40 വ​ർ​ഷ​മാ​യി പു​തി​യ​ങ്ങാ​ടി​യി​ലെ ക​ട​പ്പു​റ​ത്തി​ന് സ​മീ​പ​മു​ള്ള വൈ​ദ്യു​തി​യി​ല്ലാ​ത്ത ഒ​റ്റ​മു​റി​യി​ലാ​യി​രു​ന്നു താ​മ​സം.

വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ണ്ണെ​ണ്ണ വി​ള​ക്ക് ക​ത്തി​ച്ചു​വ​ച്ചി​രു​ന്നു. ഇ​തി​ൽ​നി​ന്ന് തീ​പ​ട​ർ​ന്ന് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന​ലെ പു​ല​ർ​ച്ച​യ്ക്ക് ഒ​ന്നോ​ടെ റൂ​മി​ൽ​നി​ന്ന് പു​ക​യും തീ​യും പ​ട​രു​ന്ന​തു​ക​ണ്ട നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​മ്പോ​ഴേ​ക്കും ഏ​ണ​സ്റ്റ് മ​രി​ച്ചി​രു​ന്നു.