ജാ​ഗ്ര​ത സ​മി​തി ദ്വി​ദി​ന‌ പ​രി​ശീ​ല​ന​മാ​രം​ഭി​ച്ചു
Saturday, August 24, 2024 1:43 AM IST
ഇ​രി​ട്ടി: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും എ​തി​രാ​യ അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കി​ല​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ദ്വി​ദി​ന പ​രി​ശീ​ല​ന​മാ​രം​ഭി​ച്ചു.

അ​യ്യ​ൻ​കു​ന്ന്, പാ​യം ആ​റ​ളം, തി​ല്ല​ങ്കേ​രി, കീ​ഴ​ല്ലൂ​ർ, കൂ​ടാ​ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും വാ​ർ​ഡുത​ല സ​മി​തി ക​ൺ​വീ​ന​ർമാർക്കു​മാ​യാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ല ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​വീ​ന്ദ്ര​ൻ മു​ണ്ട​യാ​ട​ൻ പ​രി​ശീ​ല​ന പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. കി​ല ആ​ർ​പിമാ​രാ​യ പി.​വി. ര​ത്നാ​ക​ര​ൻ, പ്ര​ജി​ത് കു​മാ​ർ, ഗി​രി​ജ ക​ല്യാ​ട​ൻ, അ​ജി​ത, ദാ​മോ​ദ​ര​ൻ, പി.​വി. ഷാ​ഹി​ന എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. എം.​എ​സ്. ശ്രു​തി, കെ.​വി. ശാ​ലി​നി, ജോ​ഷ​ന ടോം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.