സ്‌​നേ​ഹഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം മ​ന്ത്രി നി​ർ​വ​ഹി​ച്ചു
Saturday, August 24, 2024 1:43 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ന​ൽ സ​ർ​വീ​സ് സ്‌​കീം സെ​ൽ, കെ ​ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന "ഒ​രു വ​ർ​ഷം കൊ​ണ്ട് 50 സ്‌​നേ​ഹ വീ​ടു​ക​ൾ' എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച 10 സ്‌​നേ​ഹ ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ സ​മ​ർ​പ്പ​ണം മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു നി​ർ​വ​ഹി​ച്ചു.

നാ​ഷ​ന​ൽ സ​ർ​വീ​സ് സ്‌​കീ​മി​ന്‍റെ വി​വി​ധ യൂ​ണി​റ്റു​ക​ളാ​ണ് വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. യൂ​ണി​വേ​ഴ്സി റ്റി ​ചെ​റു​ശേ​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യിരു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. കെ.​കെ. സാ​ജു, ഡോ. ​എ.​പി. സൂ​സ​മ്മ, എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന ഓ​ഫീ​സ​ർ ഡോ. ​ആ​ർ.​എ​ൻ. അ​ൻ​സാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.