വി​ല​ങ്ങാ​ടി​നെ ചേ​ർ​ത്തു​പി​ടി​ച്ച് കോം​ട്ര​സ്റ്റ് ഐ ​ഹോ​സ്പി​റ്റ​ൽ
Saturday, August 24, 2024 1:43 AM IST
ത​ല​ശേ​രി: ഉ​രു​ൾ​പൊ​ട്ട​ലും വെ​ള്ള​പ്പൊ​ക്ക​വും നാ​ശം വി​ത​ച്ച വി​ല​ങ്ങാ​ട് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് കോം​ട്ര​സ്റ്റ് ക​ണ്ണാ​ശു​പ​ത്രി. ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ഷാ​ഫി പ​റ​ന്പി​ൽ എം​പി എ​ന്നി​വ​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ത​ല​ശേ​രി കോം​ട്ര​സ്റ്റ് ചാ​രി​റ്റ​ബി​ൾ ഐ ​ഹോ​സ്പി​റ്റ​ലു​ക​ൾ, ഓ​ൾ ഇ​ന്ത്യ ഒ​ഫ്താ​ൽ​മോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി, കേ​ര​ള സൊ​സൈ​റ്റി ഓ​ഫ് ഒ​ഫ്താ​ൽ​മി​ക് സ​ർ​ജ​ൻ​സ് എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​ശേ​രി കോം​ട്ര​സ്റ്റ് ഐ ​ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റും ചീ​ഫ് സ​ർ​ജ​നു​മാ​യ ഡോ. ​ശ്രീ​നി എ​ട​ക്ലോ​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ല​ങ്ങാ​ട് സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പും ചി​കി​ത്സാ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു.

600 പേ​രാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ ക​ണ്ണ​ട ആ​വ​ശ്യ​മാ​യ നാ​നൂ​റി​ല​ധി​കം പേ​ർ​ക്കം സൗ​ജ​ന്യ​മാ​യി ക​ണ്ണ​ട ന​ൽ​കും. മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടും ഉ​പ​ജീ​വ​ന​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് സൗ​ജ​ന്യ ക​ൺ​സ​ൾ​ട്ടേ​ഷ​നും ഓ​പ്പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ നേ​ത്ര ചി​കി​ത്സ​ക​ളും ഒ​രു വ​ർ​ഷ​ത്തേ​ക്ക് ക​ണ്ണാ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


വി​ല​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് ഇ.​കെ.​വി​ജ​യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ര​യ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​വി​ൽ​സ​ൺ മാ​ത്യു മു​ട്ട​ത്തു കു​ന്നേ​ൽ, ഡോ. ​ശ്രീ​നി എ​ട​ക്ലോ​ൻ, ത​ല​ശേ​രി പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ന​വാ​സ് മേ​ത്ത​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ൽ​മ രാ​ജു, വാ​ർ​ഡ് മെ​മ്പ​ർ ജാ​ൻ​സി , പി.​എ ആ​ന്‍റ​ണി, എ​ൻ.​കെ മു​ത്ത​ലി​ബ്, ചാ​മേ​രി പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​പി​ൻ തോ​മ​സ്, ഷെ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.