ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യും പോ​ലീ​സി​ൽ
Saturday, August 24, 2024 1:43 AM IST
ധ​ർ​മ​ശാ​ല: പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ക​ഴി​ഞ്ഞ് 314 പേ​ർ പോ​ലീ​സ് സേ​ന​യു​ടെ ഭാ​ഗ​മാ​കു​മ്പോ​ൾ അ​തി​ൽ ഒ​രു ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യും. ന​ടു​വി​ൽ മാ​മ്പ​ള​ത്തെ കോ​ട്ട​യി​ൽ തോ​മ​സ് -ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ കെ. ​ക്രി​സ്റ്റി തോ​മ​സാ​ണ് ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യി പോ​ലീ​സി​ൽ ക​യ​റി​യ​ത്. കു​ട്ടി​ക്കാ​ലം തൊ​ട്ട് പോ​ലീ​സു​കാ​ര​നാ​കു​ക എ​ന്ന ആ​ഗ്ര​ഹം ത​ന്നെ​യാ​ണ് കാ​ക്കി​യ​ണി​യു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ത​ന്നെ എ​ത്തി​ച്ച​തെ​ന്നും ക്രി​സ്റ്റി പ​റ​യു​ന്നു. പ​രി​ശീ​ല​ന​ത്തി​ൽ ബെ​സ്റ്റ് ഇ​ൻ​ഡോ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് ക്രി​സ്റ്റി​യെ​യാ​ണ്. അ​തി​നു​ള്ള ട്രോ​ഫി​യും മു​ഖ്യ​മ​ന്ത്രി​യി​ൽ നി​ന്ന് ക്രി​സ്റ്റി​പാ​സിം​ഗ്ഔ​ട്ട് പ​രേ​ഡ് ച​ട​ങ്ങി​ൽ ഏ​റ്റു​വാ​ങ്ങി.


കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും യു​ജി​സി​യും ജെ​ആ​ർ​എ​ഫും ക​ര​സ്ഥ​മാ​ക്കി ഫെ​ലോ​ഷി​പ്പോ​ടെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് എം​ഫി​ൽ നേ​ടി. മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ​ത്തി​ന് കീ​ഴി​ലു​ള്ള സ​മൂ​ഹ രൂ​പ​വ​ത്ക​ര​ണ​ങ്ങ​ളി​ൽ ച​രി​ത്ര സാ​ഹി​ത്യ പാ​ഠ​ങ്ങ​ളെ മു​ൻ നി​ർ​ത്തി​യു​ള്ള പ​ഠ​നം എ​ന്ന വി​ഷ​യ​ത്തി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ക​യാ​ണ് നി​ല​വി​ൽ ക്രി​സ്റ്റി തോ​മ​സ്. സ​ഹോ​ദ​ര​ങ്ങ​ളാ​യ സോ​ബി​നും സ്വ​പ്ന​യും ക്രി​സ്റ്റി​ക്ക് പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്.