ദീ​പി​ക ടാ​ൽ​റോ​പ് ക​ള​ര്‍ ഇ​ന്ത്യ മ​ത്സ​രം
Saturday, August 24, 2024 1:43 AM IST
പൊ​ടി​ക്ക​ളം\​ഉ​ളി​യ​ത്ത​ടു​ക്ക: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 77 ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് "ഒ​ന്നാ​ണ് ന​മ്മ​ൾ' എ​ന്ന ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സ​ന്ദേ​ശ​വു​മാ​യി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദീ​പി​ക സം​ഘ​ടി​പ്പി​ച്ച "ക​ള​ർ ഇ​ന്ത്യ പെ​യി​ന്‍റിം​ഗ് മ​ത്സ​രം സീ​സ​ൺ 3' ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾക്ക്
നിറച്ചാർത്തായി. കെ​ജി, എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ 280 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി എ​ഴു​പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ശ്രീ​ക​ണ്ഠ​പു​രം പൊ​ടി​ക്ക​ളം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി. പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എ​ബി എ​ൻ.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ത്സ​രം ന​ട​ക്കു​ന്ന​ത് പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ത​മ്മി​ല​ല്ലെ​ന്നും ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ ത​മ്മി​ലാ​ണെ​ന്നും എ​ബി എ​ൻ. ജോ​സ​ഫ് പ​റ​ഞ്ഞു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ഡോ.​റെ​ജി സ്ക​റി​യ സി​എ​സ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി​ൻ​സെ​ന്‍റ് ഫി​ലി​പ്പ്, ദീ​പി​ക ഏ​രി​യ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ സു​നി​ൽ കെ.​പീ​റ്റ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച സ്കൂ​ളാ​ണ് മേ​രി​ഗി​രി. കെ​ജി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 2172 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വി​ടെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.


കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഉ​ളി​യ​ത്ത​ടു​ക്ക ജ​യ്മാ​ത സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ് എ​സ്എ​സ്ബി ഡി​വൈ​എ​സ്പി സി​ബി തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. ജ​യ്മാ​ത സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ന്‍​ലി​യ എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദീ​പി​ക ക​ണ്ണൂ​ര്‍ യൂ​ണി​റ്റ് റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ.​ജോ​ബി​ന്‍ വ​ലി​യ​പ​റ​മ്പി​ല്‍ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. അ​ധ്യാ​പ​ക പ്ര​തി​നി​ധി ഷീ​ബ തോ​മ​സ് സ്വാ​ഗ​ത​വും ദീ​പി​ക കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യ മാ​നേ​ജ​ര്‍ സു​ഷി ജോ​യ് ന​ന്ദി​യും പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ടാ​ൽ​റോ​പ് ആ​ണ് ക​ള​ർ ഇ​ന്ത്യ സീ​സ​ൺ 3 യു​ടെ സ്പോ​ൺ​സ​ർ. രാ​ജ്യ​ത്ത് സ്കൂ​ൾ​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പെ​യി​ന്‍റിം​ഗ് മ​ത്സ​രം കൂ​ടി​യാ​ണ് ക​ള​ർ ഇ​ന്ത്യ. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, അ​ഡോ​റ ജ്വ​ല്ലേ​ഴ്സ്, ആ​ർ​ക്കൈ​സ് സ്റ്റ​ഡി എ​ബ്രോ​ഡ്, വെ​രാ​ൻ​ഡ റേ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ എ​ന്നി​വ​ർ അ​സോ.​സ്പോ​ൺ​സ​ർ​മാ​രാ​ണ്.