ഓ​ട്ടോ ഡ്രൈ​വ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Friday, August 23, 2024 10:09 PM IST
ക​രി​വെ​ള്ളൂ​ര്‍: കാ​ലി​ക്ക​ട​വി​ലെ ആ​ദ്യ​കാ​ല ഓ​ട്ടോ ഡ്രൈ​വ​റെ​തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ണൂ​ര്‍ കോ​യി​ത്തി​ടി​ലി​ന് സ​മീ​പ​ത്തെ പി.​പി.​രാ​ജ​നെ​യാ​ണ് (59) വീ​ടി​ന്‍റെ പി​ന്നി​ലു​ള്ള തൊ​ഴു​ത്തി​ലെ ക​ഴു​ക്കോ​ലി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് സം​ഭ​വം.​പി​ലി​ക്കോ​ട് കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന പ​രേ​ത​നാ​യ അ​മ്പു​വി​ന്‍റെ​യും പി.​പി.​കാ​ര്‍​ത്യാ​യ​നി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സി.​പി.​പ്രേ​മ. മ​ക​ന്‍: നി​തി​ന്‍. മ​രു​മ​ക​ള്‍: ശ്രീ​ല​ക്ഷ്മി. സ​ഹോ​ദ​ര​ങ്ങ​ള്‍: ര​വി, സു​രേ​ശ​ന്‍, പ്ര​കാ​ശ​ന്‍, ശൈ​ല​ജ.