പാ​ച​ക​വാ​ത​ക ലോ​റി ഡ്രൈ​വ​ർ​മാ​രു​ടെ സ​മ​രം: ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വീ​ണ്ടും ച​ർ​ച്ച
Friday, August 23, 2024 1:28 AM IST
ക​ണ്ണൂ​ർ: മം​ഗ​ളൂ​രു​വി​ലെ ബി​പി​സി​എ​ൽ, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യും, ഐ​ഒ​സി പ്ലാ​ന്‍റു​ക​ളി​ൽ നി​ന്ന് പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ എ​ത്തി​ക്കു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​രു​ടെ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​രും.

ക​ണ്ണൂ​ര്‍ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ സി. ​വി​നോ​ദ്കു​മാ​റി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ല്‍ വി​ളി​ച്ചു​ചേ​ർ​ത്ത ച​ർ​ച്ച​യി​ൽ ബി​പി​സി​എ​ല്‍, എ​ച്ച്പി​സി എ​ന്നീ ക​മ്പ​നി പ്ര​തി​നി​ധി​ക​ളും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ക​രാ​റു​കാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ച​ർ​ച്ച നി​ർ​ത്തി​വ​ച്ചു. ഇ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ണ്ടും ച​ര്‍​ച്ച ന​ട​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം മം​ഗ​ളൂ​രു ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം പ്ലാ​ന്‍റി​ല്‍ നി​ന്നു​ള്ള ട്ര​ക്ക് ഡ്രൈ​വ​ര്‍​മാ​രെ ക​മ്പ​നി അ​ധി​കൃ​ത​ര്‍ ബു​ധ​നാ​ഴ്ച ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ച​ര്‍​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു. സ​മ​രം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ച​ക വാ​ത​ക ഏ​ജ​ന്‍​സി​ക​ളു​ടെ ഗോ​ഡൗ​ണു​ക​ളി​ലെ​ല്ലാം സി​ലി​ണ്ട​ര്‍ കാ​ലി​യാ​യ അ​വ​സ്ഥ​യാ​ണ്. ചേ​ളാ​രി ഐ​ഒ​സി എ​ല്‍​പി​ജി ബോ​ട്ട്ലിം​ഗ് പ്ലാ​ന്‍റി​ല്‍ നി​ന്ന് സി​ലി​ണ്ട​ർ ലോ​ഡു​ക​ള്‍ ജി​ല്ല​യി​ലേ​ക്ക് അ​യ​ക്കു​ന്ന​തും പൂ​ര്‍​ണ​മാ​യി നി​ര്‍​ത്തി​യി​ട്ടു​ണ്ട്. ബു​ക്ക് ചെ​യ്ത് ദി​വ​സ​ങ്ങ​ളാ​യി​ട്ടും ഗ്യാ​സ് ല​ഭി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ളി​ലേ​ക്ക് ഒ​രേ ഫോ​ണ്‍ വി​ളി​ക​ളാ​ണ്. പു​തു​ക്കി​യ വേ​ത​ന​ക്ക​രാ​ര്‍ ന​ട​പ്പാ​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് മം​ഗ​ളൂ​രു​വി​ലെ ബി​പി​സി​എ​ല്‍, ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം, ഐ​ഒ​സി പ്ലാ​ന്‍റു​ക​ളി​ല്‍ നി​ന്ന് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളെ​ത്തി​ക്കു​ന്ന ലോ​റി ഡ്രൈ​വ​ര്‍​മാ​ര്‍ സ​മ​രം തു​ട​ങ്ങി​യ​ത്.