ക​ണ്ണൂ​രി​ന് അ​ഭി​മാ​ന​മാ​യി സം​ഗീ​ത് സാ​ഗ​ർ, മ​സ​ർ മൊ​യ്തു
Friday, August 23, 2024 1:28 AM IST
ക​ണ്ണൂ​ർ: നാ​ളെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ആ​രം​ഭി​ക്കു​ന്ന 19 വ​യ​സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ റി​ല​യ​ൻ​സ് ഓ​ൾ ഇ​ന്ത്യാ ഇ​ൻ​വി​റ്റേ​ഷ​ൻ ലീ​ഗ് കം ​നോ​ക്കൗ​ട്ട് ത്രി​ദി​ന ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള ടീ​മി​ലേ​ക്ക് ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ സം​ഗീ​ത് സാ​ഗ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ത​ല​ശേ​രി​ക്കാ​ര​നാ​യ ഒ.​വി. മ​സ​ർ മൊ​യ്തു​വാ​ണ് ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ. 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ബ​റോ​ഡ, ബം​ഗാ​ൾ, മും​ബൈ ടീ​മു​ക​ള​ട​ങ്ങി​യ ഗ്രൂ​പ്പ് ബി ​യി​ലാ​ണ് കേ​ര​ളം. നാ​ളെ മും​ബൈ​യു​മാ​യും 28 ന് ​ബ​റോ​ഡ​യു​മാ​യും സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ബം​ഗാ​ളു​മാ​യും കേ​ര​ളം ഏ​റ്റു​മു​ട്ടും. അ​ഞ്ചി​ന് സെ​മി ഫൈ​ന​ലും ഒ​ൻ​പ​തി​ന് ഫൈ​ന​ലും ന​ട​ക്കും.

ഓ​പ്പ​ണിം​ഗ് ബാ​റ്റ്സ്മാ​നാ​യ സം​ഗീ​ത് സാ​ഗ​ർ ക​ഴി​ഞ്ഞ വ​ർ​ഷം 19 വ​യ​സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ ബി​സി​സി​ഐ കു​ച്ച് ബെ​ഹാ​ർ ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള കേ​ര​ള ടീ​മി​ലും 2022-23 സീ​സ​ണി​ൽ ബി​സി​സി​ഐ​യു​ടെ 16 വ​യ​സി​നു താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ജ​യ് മ​ർ​ച്ച​ന്‍റ് ട്രോ​ഫി​യി​ലും കേ​ര​ള ടീ​മം​ഗ​മാ​യി​രു​ന്നു. ത​ല​ശേ​രി കോ​ട്ട​യം​പൊ​യി​ൽ എ​ട​ത്തി​ൽ ഹൗ​സി​ൽ വി.​ഗി​രീ​ഷ് കു​മാ​ർ-​കെ.​കെ.​ഷി​ജി​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ സം​ഗീ​ത് ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ന്ത്ര​ണ്ടാം ക്ലാ​സ് ഹ്യൂ​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.


ബി​സി​സി​ഐ ലെ​വ​ൽ ബി ​പ​രി​ശീ​ല​ക​നാ​യ മ​സ​ർ മൊ​യ്തു ഈ ​വ​ർ​ഷം ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ അ​ന​ന്ത്പൂ​രി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ 15 വ​യ​സി​നു താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ ​പെ​ർ​ഫോ​ർ​മ​ൻ​സ് ക്യാ​മ്പി​ലും 2022 ,2023 വ​ർ​ഷ​ങ്ങ​ളി​ൽ നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ 19 വ​യ​സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ എ​ൻ​സി​എ ക്യാ​മ്പി​ലും ഫീ​ൽ​ഡിം​ഗ് പ​രി​ശീ​ല​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

2018-19 സീ​സ​ണി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ര​ഞ്ജി ട്രോ​ഫി​യി​ൽ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച കേ​ര​ള ടീ​മി​ന്‍റെ​യും 2017-18 സീ​സ​ണി​ൽ ര​ഞ്ജി ട്രോ​ഫി​യി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച കേ​ര​ള ടീ​മി​ന്‍റെ​യും സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു മ​സ​ർ.