വ​യ​നാ​ട് പു​ന​ര​ധി​വാ​സം ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ ന​ട​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി
Friday, August 23, 2024 1:28 AM IST
പാ​ടി​യോ​ട്ടു​ചാ​ൽ: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ക​രു​ടെ പു​ന​ര​ധി​വാ​സം ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ലോ​ക​ത്തി​ന്‍റെ എ​ല്ലാ മാ​തൃ​ക​ക​ളും അ​തി​നാ​യി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം പെ​രി​ങ്ങോം എ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സാ​യ മു​ന​യം​കു​ന്ന് ര​ക്ത​സാ​ക്ഷി സ്മാ​ര​ക മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​പി. നാ​രാ​യ​ണ​ൻ സ്മാ​ര​ക ഹാ​ൾ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ​യും ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും ഫോ​ട്ടോ​ക​ൾ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി അ​നാഛാ​ദ​നം ചെ​യ്തു. മു​ൻ എം​പി പി. ​ക​രു​ണാ​ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഏ​റ്റു​വാ​ങ്ങി.


പ്ര​ശ​സ്ത ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി ന​യി​ക്കു​ന്ന ഗ​സ​ൽ വി​രു​ന്നും അ​ര​ങ്ങേ​റി. മു​ന​യം​കു​ന്ന് ര​ക്ത​സാ​ക്ഷി സ്മാ​ര​ക സ്തൂ​പ​ത്തി​ൽ നെ​ല്ലെ​ടു​പ്പ് സ​മ​ര​ത്തി​ന്‍റെ ചു​മ​ർ ചി​ത്രം ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. സ​ലീ​ഷ് ചെ​റു​പു​ഴ, ക​ലേ​ഷ് ക​ണ്ണ​ൻ പ്രാ​പ്പൊ​യി​ൽ, ത​ങ്ക​രാ​ജ്, മ​ധു മു​ള്ളൂ​ൽ, ക​ലേ​ഷ് ക​ലാ​ല​യ, ദാ​മോ​ദ​ര​ൻ വെ​ള്ളോ​റ എ​ന്നീ ക​ലാ​കാ​ര​ന്മാ​രാ​ണ് ചി​ത്രം വ​ര​ച്ചത്.