കേ​ര​ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഫോ​ഴ്സ് ആ​രു​ടെ​യും പി​ന്നി​ല​ല്ല: മു​ഖ്യ​മ​ന്ത്രി
Friday, August 23, 2024 1:28 AM IST
പെ​രി​ങ്ങോം: കേ​ര​ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഫോ​ഴ്സ് ആ​രു​ടെ​യും പി​ന്നി​ല​ല്ലെ​ന്നും ചി​ല​പ്പോ​ഴെ​ങ്കി​ലും മ​റ്റാ​രെ​ക്കാ​ളും മു​ന്നി​ലാ​യി പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പെ​രി​ങ്ങോം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു സ്റ്റേ​ഷ​ന്‍റെ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഏ​തു ദു​ര​ന്ത മു​ഖ​ങ്ങ​ളി​ലും അ​ഗ്നി​ശ​മ​ന സേ​ന​യെ യ​ശ​സോ​ടെ ന​മു​ക്ക് കാ​ണാ​ൻ ക​ഴി​യും. 2018ലെ ​പ്ര​ള​യ കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും ആ ​പ്ര​വ​ർ​ത്ത​നം ന​മ്മ​ൾ ക​ണ്ട​താ​ണ്. അ​ടു​ത്ത​കാ​ല​ത്ത് ഏ​റ്റ​വും അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് തി​രു​വ​ന​ന്ത​പു​രം ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സും സ്‌​കൂ​ബ ഡൈ​വിം​ഗ് യൂ​ണി​റ്റും ന​ട​ത്തി​യ അ​ങ്ങേ​യ​റ്റം പ്ര​ശം​സ​നീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ്. വ​യ​നാ​ട്ടി​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും കാ​ഴ്ച​വ​ച്ച​ത്.


ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കേ​ര​ള ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ കെ. ​പ​ദ്മ​കു​മാ​ർ, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​രു​ൺ അ​ൽ​ഫോ​ൺ​സ്, പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി. വ​ത്സ​ല, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.