പ്ര​ഫ.​ സെ​യ്റ്റോ ചി​ഹി​റോ വീ​ണ്ടും ച​പ്പാ​ര​പ്പ​ട​വി​ലെ​ത്തി
Friday, August 23, 2024 1:28 AM IST
ച​പ്പാ​ര​പ്പ​ട​വ്: 1999ൽ ​ച​പ്പാ​ര​പ്പ​ട​വി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ പ​ഠി​ച്ച് മ​ട​ങ്ങി​യ ജ​പ്പാ​നി​ലെ റി​ട്ട. പ്ര​ഫ​സ​ർ വീ​ണ്ടും ച​പ്പാ​ര​പ്പ​ട​വി​ലെ​ത്തി. ജ​പ്പാ​നി​ലെ നി​കോ​ൻ ഫു​കു​ഷി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ റി​ട്ട. പ്ര​ഫ. സെ​യ്റ്റോ ചി​ഹി​റോ​യാ​ണ് ത​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ പ​ഞ്ചാ​യ​ത്തി​ൽ വീ​ണ്ടും സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

1999ൽ ​സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ജ​ന​കീ​യ ത​ട​യ​ണ, മൈ​ക്രോ ഹൈ​ഡ്ര​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി, ജ​ന​കീ​യ പാ​ലം, ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹ​ത്തെ ആ​ക​ർ​ഷി​ച്ചി​രു​ന്നു. ഇ​ത് വീ​ണ്ടും ക​ണ്ടു പ​ഠി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടു​മെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം കൊ​ണ്ടു​വ​ന്ന മാ​റ്റ​ങ്ങ​ൾ പ​ഠി​ക്കു​ക എ​ന്ന​തും ല​ക്ഷ്യ​മാ​ണ്.

കൂ​വേ​രി​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എം ​മൈ​മൂ​ന​ത്ത്, വാ​ർ​ഡ് മെംബ​ർ​മാ​രാ​യ കെ.​വി. രാ​ഘ​വ​ൻ, സി.​ പ​ദ്മ​നാ​ഭ​ൻ, ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും കി​ല​യു​ടെ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ഡോ. ​പി.​പി. ബാ​ല​ൻ, റി​ട്ട. പ്ര​ഫ. പി. ​ല​ക്ഷ്മ​ണ​ൻ, പി.​വി. രാ​മ​കൃ​ഷ്ണ​ൻ, പി.​കെ. സ​ത്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​പി.​പി. ബാ​ല​ൻ ഇം​ഗ്ലീ​ഷി​ൽ ര​ചി​ച്ച കേ​ര​ളം അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്‍റെ അ​ത്ഭു​തം എ​ന്ന പു​സ്ത​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ പ്ര​ഫ. സെ​യ്റ്റോ ചി​ഹി​റോ​യ്ക്ക് സ​മ്മാ​നി​ച്ചു.