ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ട്: പു​തു​ക്കി​യ മാ​പ്പി​ൽ 300 ഏ​ക്ക​റി​ല​ധി​കം ജ​ന​വാ​സ മേ​ഖ​ല​ക​ൾ
Friday, August 23, 2024 1:28 AM IST
കൊ​ട്ടി​യൂ​ർ: ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ കൊ​ട്ടി​യൂ​ർ വി​ല്ലേ​ജി​ന്‍റെ പു​തു​ക്കി​യ മാ​പ്പി​ലും ഏ​ക്ക​റുക​ണ​ക്കി​ന് ജ​ന​വാ​സ മേ​ഖ​ല​ക​ൾ. പ​ന്നി​യാം​മ​ല, പാ​ലു​കാ​ച്ചി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി മു​ന്നൂ​റി​ല​ധി​കം ഏ​ക്ക​ർ ജ​ന​വാ​സ മേ​ഖ​ല​ക​ളാ​ണ് പു​തി​യ മാ​പ്പി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളി​ലാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ൾ. റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ഏ​റെ അ​ക​ല​ത്തി​ലു​ള്ള ഈ ​പ്ര​ദേ​ശം എ​ങ്ങി​നെ​യാ​ണ് ക​സ്തൂ​രി രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ട്ട​ത് എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.


ജ​ന​വാ​സ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ഇ​എ​സ്എയി​ൽ നി​ന്ന് ഒ​ഴി​വാ​ക്കും എ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം. പു​തു​ക്കി​യ മാ​പ്പ് പ്ര​കാ​രം ഇ​ക്കോ സെ​ൻ​സി​റ്റീ​വ് ഏ​രി​യ​യു​ടെ അ​തി​ർ​ത്തി കൊ​ട്ടി​യൂ​ർ-മാ​ന​ന്ത​വാ​ടി സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്ന് വെ​റും 1.7 കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ്. ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന് മേ​ലു​ള്ള ആ​ക്ഷേ​പം സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 30 ആ​ണ്.