രോ​ഗി​ക​ൾ​ക്കു വേ​ണ്ട​ത് സ്നേ​ഹ​ത്തി​ന്‍റെ ഔ​ഷ​ധം: സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ
Friday, August 23, 2024 1:28 AM IST
പ​യ്യ​ന്നൂ​ർ: കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട​ത് മാ​ന​വ സ്നേ​ഹ​ത്തി​ന്‍റെ ഔ​ഷ​ധ​മാ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. പ​യ്യ​ന്നൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം മു​സ്‌​ലിം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച പൂ​ക്കോ​യ ത​ങ്ങ​ൾ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ചെ​യ​ർ​മാ​ൻ കെ.​ടി. സ​ഹ​ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​രീം ചേ​ലേ​രി, ഇ​ബ്രാ​ഹിം​കു​ട്ടി തി​രു​വ​ട്ടൂ​ർ, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, മ​ഹ​മു​ദ് അ​ള്ളാം​കു​ളം, മു​സ്ത​ഫ ഹം​സ, കെ.​കെ.​അ​ഷ്റ​ഫ്, ഫാ​ഈ​സ് ക​വ്വാ​യി, എ​സ്. അ​ഷ​റ​ഫ്, വി.​കെ.​ ശാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.