ക്വി​സ് മ​ത്സ​ര​വും സൈ​നി​ക​രെ ആ​ദ​രി​ക്ക​ലും
Thursday, August 22, 2024 1:49 AM IST
ചെ​മ്പേ​രി: വൈ​എം​സി​എ ചെ​മ്പേ​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ​ത​ല സ്വാ​ത​ന്ത്ര്യ​ദി​ന മ​ൾ​ട്ടി മീ​ഡി​യ ക്വി​സ് മ​ത്സ​രം ന​ട​ത്തി. ഇ​തോ​ടൊ​പ്പം കാ​ർ​ഗി​ൽ യു​ദ്ധ വി​ജ​യ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി പ്ര​മാ​ണി​ച്ച് യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ൽ​പ്പെ​ട്ട സൈ​നി​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്വി​സ് മ​ത്സ​രം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ഡി. സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പേ​രി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​മി ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ, യു​പി എ​ന്നീ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള അ​റു​പ​തോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

യു​പി വി​ഭാ​ഗ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം കു​ടി​യാ​ന്മല ഫാ​ത്തി​മ യു​പി സ്കൂ​ളി​ലെ ആ​ൻ മ​രി​യ ബെ​ന്നി, പി.​ബി. ബി​സ്മി, വീ​ർ​പ്പാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ലെ എ​ഡ്വി​ൻ വ​ർ​ഗീ​സ്, അ​യാ​ൻ സ​ന്തോ​ഷ്, വ​യ​ത്തൂ​ർ യു​പി സ്കൂ​ളി​ലെ ധ്യാ​ൻ​ദേ​വ്, പി.​എ​സ്.​വി​നോ​ദ് അ​ദ്വൈ​ത് എ​ന്നി​വ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്.


ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ന​ടു​വി​ൽ സ്കൂ​ളി​ലെ ക്ലാ​രി​സ് ജോ​ജോ, ടോം ​തോ​മ​സ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി, വാ​യാ​ട്ടു​പ​റ​മ്പ് സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ അ​ർ​ജു​ൻ രാ​ജേ​ഷ്, എ​സ്.​അ​ന​ന്യ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ചെ​മ്പേ​രി സെ​ന്‍റ് തോ​മ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ആ​ന്‍റ​ണി ജോ​സ​ഫ്, ജോ​സ്ന ജോ​സ​ഫ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ധീ​ര ജ​വാ​ൻ​മാ​രാ​യ റി​ട്ട. ഹ​വി​ൽ​ദാ​ർ യു.​ബി.​ രാ​ജീ​വ​ൻ, റി​ട്ട. ​സു​ബേ​ദാ​ർ ടി.​പി.​ ഡൊ​മി​നി​ക്ക് താ​ളം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ​ക്കാ​ണ് ആ​ദ​ര​വ് ന​ൽ​കി​യ​ത്. ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ഫൊ​റോ​ന പ​ള്ളി​ക്ക് ബ​സി​ലി​ക്ക പ​ദ​വി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ഥ​മ റെ​ക്ട​റാ​യി നി​യ​മി​ത​നാ​യ റ​വ.​ ഡോ.​ ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ടി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.