നി​ർ​ത്തി​യി​ട്ട ഗു​ഡ്സ് വാ​ഹ​ന​ത്തി​നു പി​ന്നി​ൽ കാ​റി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്
Thursday, August 22, 2024 1:49 AM IST
ക​രു​വ​ഞ്ചാ​ൽ: നി​ർ​ത്തി​യി​ട്ട ഗു​ഡ്സ് വാ​ഹ​ന​ത്തി​നു പി​ന്നി​ൽ കാ​റി​ടി​ച്ച് യു​വാ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കെ​എ​ൽ 58 എ​ഡി 2821 ഗു​ഡ്സ് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റും പൂ​മം​ഗ​ലം സ്വ​ദേ​ശി​യു​മാ​യ എം.​വി. ലി​ജി​നാണ് (32) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ചാ​ണോ​ക്കു​ണ്ടി​ലാ​യി​രു​ന്നു അ​പ​ക​ടം.

ക​ട​ക​ളി​ൽ വി​ല്പ​ന​യ്ക്കാ​യി സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ലി​ജി​ൻ റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്ക​വേ പി​റ​കി​ൽ നി​ന്നും വ​ന്ന കെ​എ​ൽ 59 എ​എ 3366 ഇ​ല​ക്‌​ട്രി​ക് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​ഡ്സ് വാ​ഹ​ന​ത്തി​ന്‍റെ പി​റ​കി​ലെ ബോ​ഡി​ക്കും കാ​റി​നും ഇ​ട​യി​ൽ കു​ടു​ങ്ങി​പ്പോ​യ ലി​ജി​ന്‍റെ കാ​ലി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി.