ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Thursday, August 22, 2024 1:49 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല ബ്ലോ​ക്ക് പ​തി​മൂ​ന്നി​ലെ ക​രി​ക്ക​ൻമു​ക്കി​ൽ കാ​ട്ടാ​ന ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​ര​നാ​യ ക​രി​ക്ക​ന്‍റെ​യും ന​ങ്ങ​യു​ടെ​യും വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങും വാ​ഴ​ക​ളു​മാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. ബ്ലോ​ക്ക്‌ പ​തി​മൂ​ന്നി​ലെ പ്ര​ധാ​ന റോ​ഡി​നോ​ട് ചേ​ർ​ന്ന ക​രി​ക്ക​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് ആ​ന ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. മു​റ്റ​ത്തെ​ത്തി​യ ആ​ന കൃ​ഷി​ ന​ശി​പ്പി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.

നേ​രം വൈ​കി​യാ​ൽ വീ​ടി​ന് വെ​ളി​യി​ൽ വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം ആ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്ന് തു​ര​ത്തു​ന്ന ആ​ന​ക​ൾ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ആ​ളൊ​ഴി​ഞ്ഞ കാ​ടു​പി​ടി​ച്ച് പ്ര​ദേ​ശ​ങ്ങ​ളി​ൽ ത​മ്പ​ടി​ക്കു​ക​യും രാ​ത്രി കാ​ല​ങ്ങ​ളി​ൽ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി നി​ർ​മി​ക്കു​ന്ന ആ​ന മ​തി​ലി​ന്‍റെ നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ന്ന​തും ആ​ന​ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.