പി​ണ​റാ​യി എ​ഡ്യൂ​ക്കേ​ഷ​ൻ ഹ​ബ്ബ് നി​ർ​മാ​ണ ഉദ്ഘാ​ട​നം 23ന് ​മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും
Wednesday, August 21, 2024 12:52 AM IST
ക​ണ്ണൂ​ർ: പി​ണ​റാ​യി വി​ല്ലേ​ജി​ൽ 12.93 ഏ​ക്ക​ർ സ്ഥ​ല​ത്ത് 285 കോ​ടി രൂ​പ ചെ​ല​വി​ൽ സ്ഥാ​പി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​മാ​യ പി​ണ​റാ​യി എ​ഡ്യു​ക്കേ​ഷ​ൻ ഹ​ബ്ബി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം 23 ന് ​ന​ട​ക്കും.

പി​ണ​റാ​യി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ രാ​വി​ലെ 10 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് മു​ഖ്യാ​തി​ഥി​യാ​കും.

പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ്, ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സ്, ഐ​ടി​ഐ, ഹോ​സ്‌​പി റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി എ​ന്നി​വ​യാ​ണ് ഈ ​വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തി​ഥി മ​ന്ദി​രം, കാ​ന്‍റീ​ൻ, ഓ​ഡി​റ്റോ​റി​യം, പൊ​തു​ക​ളി​സ്ഥ​ലം, ഹോ​സ്റ്റ​ൽ എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്നു​ണ്ട്.

പ​ദ്ധ​തി​ഭൂ​മി​യോ​ട് ചേ​ർ​ന്ന് പി​ണ​റാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് 2000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഓ​പ്പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ക്കും. കി​ഫ്‌​ബി ധ​ന​സ​ഹാ​യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഏ​കോ​പ​ന​ച്ചു​മ​ത​ല ഐ​എ​ച്ച്ആ​ർ ഡി​യും നി​ർ​മാ​ണ മേ​ൽ​നോ​ട്ടം കെ​എ​സ്ഐ​ടി​ഐ​എ​ല്ലും നി​ർ​വ​ഹി​ക്കു​ന്നു.

ന​വീ​ന​മാ​യ പു​തു​ത​ല​മു​റ കോ​ഴ്‌​സു​ക​ൾ ഉ​ൾ​പ്പെ​ടെ ന​ല്കു​ന്ന നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ഒ​റ്റ കാ​മ്പ​സി​ൽ ല​ഭ്യ​മാ​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തുമുള്ള വി​ദ്യാ​ർ​ഥി ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന നി​ല​യി​ലേ​ക്ക് ​സ്ഥാ​പ​ന​ത്തി​ന് വ​ള​രാ​നു​ള്ള എ​ല്ലാ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കു​ന്നു​ണ്ട്.

ച​ട​ങ്ങി​ൽ വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.