കു​ള​ത്തി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു കു​ഴി​ച്ചു​മൂ​ടി
Wednesday, August 21, 2024 12:52 AM IST
ചെ​റു​പു​ഴ: കു​ള​ത്തി​ൽ വീ​ണ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു കു​ഴി​ച്ചു​മൂ​ടി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ മീ​ന്തു​ള്ളി​യി​ലെ ക​ണി​യാം​പ​റ​മ്പി​ൽ ജോ​സ​ഫി​ന്‍റെ കു​ള​ത്തി​ലാ​ണ് കാ​ട്ടു​പ​ന്നി വീ​ണ​ത്. ജോ​സ​ഫ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രേ​യും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രേ​യും വി​വ​ര​മ​റി​യി​ച്ചു.

ഫോ​റ​സ്റ്റ് ബീ​റ്റ് ഓ​ഫീ​സ​ർ എം.​കെ. ജി​ജേ​ഷ്, മി​ന്നു ടോ​മി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തേ​ർ​ത്ത​ല്ലി​യി​ൽ​നി​ന്നു​മെ​ത്തി​യ എം​പാ​ന​ൽ ഷൂ​ട്ട​ർ ജോ​സ​ഫ് കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ആ​ഴ​ത്തി​ൽ ക​ഴി​യെ​ടു​ത്ത് കാ​ട്ടു​പ​ന്നി​യു​ടെ വ​യ​റു​കീ​റി ഡീ​സ​ലൊ​ഴി​ച്ചാ​ണ് കുഴി​ച്ചു​മൂ​ടി​യ​ത്.