ക​ശു​മാ​വ് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, August 20, 2024 1:41 AM IST
ഇ​രി​ട്ടി: ഇ​ര​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും ക​ശു​വ​ണ്ടി-​കൊ​ക്കോ വി​ക​സ​ന ഡ​യ​റ​ക്ട​റേ​റ്റ് കൊ​ച്ചി​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ക​ശു​മാ​വ് പു​തു​കൃ​ഷി പ​ദ്ധ​തി​യു​ടെ ഇ​ര​ിട്ടി ബ്ലോ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി. ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ൻ ക​ശു​മാ​വി​ൻ തൈ ​വി​ത​ര​ണം ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക​ശു​വ​ണ്ടി കൊ​ക്കോ വി​ക​സ​ന ഡ​യ​റ​ക്ട​റേ​റ്റ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ വി​നീ​ത് ലൂ​ക്കോ​സ്, യം​ഗ് പ്രൊ​ഫ​ഷ​ണ​ൽ അ​ന​ന്യ സൂ​സ​ൻ എ​ന്നി​വ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ര​ിട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ 100 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് ക​ശു​മാ​വ് പു​തു കൃ​ഷി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള വെ​ങ്കു​ർ​ള്ള സെ​വ​ൻ എ​ന്ന​യി​നം ക​ശു​മാ​വി​ൽ തൈ​ക​ൾ ആ​ണ് പു​തു​കൃ​ഷി​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.