റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് തോ​ണി​പ്പാ​റ പൊ​ന്തി​ഫി​ക്ക​ൽ ഹി​സ്റ്റോ​റി​ക്ക​ൽ സ​യ​ൻ​സ് ക​മ്മി​റ്റി​യി​ൽ
Tuesday, August 20, 2024 1:41 AM IST
ആ​ല​ക്കോ​ട്: വ​ത്തി​ക്കാ​നി​ൽ മാ​ർ​പാ​പ്പ​യു​ടെ പൊ​ന്തി​ഫി​ക്ക​ൽ ഹി​സ്റ്റോ​റി​ക്ക​ൽ സ​യ​ൻ​സ് ക​മ്മി​റ്റി അം​ഗ​മാ​യി മ​ല​യാ​ളി വൈ​ദി​ക​ൻ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് തോ​ണി​പ്പാ​റ​യെ മാ​ർ​പാ​പ്പ നി​യ​മി​ച്ചു. അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മ​നം. ബം​ഗ​ളൂ​രു ധ​ർ​മാ​രാം വി​ദ്യാ​ക്ഷേ​ത്ര​ത്തി​ൽ സ​ഭാ​ച​രി​ത്ര​ത്തി​ൽ മു​ൻ അ​ധ്യാ​പ​ക​നും ഇ​പ്പോ​ൾ ആ​ഫ്രി​ക്ക​യി​ൽ ന​മീ​ബി​യാ​യി​ൽ അ​ധ്യാ​പ​ക​നു​മാ​ണ്. സി​എം​ഐ സ​ഭാം​ഗ​മാ​യ ഫാ. ​തോ​ണി​പ്പാ​റ നേ​ര​ത്തെ സി​എം​ഐ കോ​ഴി​ക്കോ​ട് പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ളാ​യി സേ​വ​നം ചെ​യ്തി​രു​ന്നു. ആ​ല​ക്കോ​ട് നെ​ല്ലി​പ്പാ​റ​യി​ലെ തോ​ണി​പ്പാ​റ പ​രേ​ത​രാ​യ കു​ര്യ​ൻ ഫ്രാ​ൻ​സി​സ്-​മേ​രി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​ടു​ത്ത​മാ​സം വ​ത്തി​ക്കാ​നി​ൽ ചു​മ​ത​ല​യേ​ൽ​ക്കും.