ഡി​ജി​റ്റ​ൽ ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു
Monday, August 19, 2024 1:43 AM IST
മ​ണി​ക്ക​ട​വ്: റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​മ്പേ​രി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണി​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് വോള​ന്‍റി​യേ​ഴ്സാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡി​ജി​റ്റ​ൽ ബോ​ധ​വ​ത്കര​ണ ക്ലാ​സ് ന​ട​ത്തി.

അ​റു​പ​തോ​ളം വി​ദ്യാ​ർ​ഥിക​ൾ പ​ങ്കെ​ടു​ത്ത പ​രി​ശീ​ല​ന പ​രി​പാ​ടി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷാ​ജി വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ആ​ർ.​സു​ധീ​ഷ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പ​ക​രാ​യ പ്ര​ഫ.​ ജെ​റി​ൻ യോ​മ​സ്, പ്ര​ഫ.​എം.​വാ​സു​ദേ​വ​ൻ നാ​യ​ർ എ​ന്നി​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ, ഓ​ൺ​ലൈ​ൻ ബാ​ങ്കിം​ഗ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്‌ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കി. ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബ് സെ​ക്ര​ട്ട​റി സി​ബി പു​ന്ന​ക്കു​ഴി​യി​ൽ, തോ​മ​സ് കാ​ര​ക്കു​ന്നേ​ൽ, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ ആ​ൻ ഗ്രെ​യ്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.