ആ​റ​ള​ത്ത് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു
Monday, August 19, 2024 1:43 AM IST
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം കാ​ട്ടാ​ന വീ​ണ്ടും കൃ​ഷി ന​ശി​പ്പി​ച്ചു. ഗോ​ഡൗ​ൺ ഭാ​ഗ​ത്ത് വേ​ലി ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ കാ​ട്ടാ​ന വ്യാ​പ​ക ന​ശി​പ്പി​ച്ചു. ഗോ​ഡൗ​ണി​നു എ​തി​ർ വ​ശ​ത്തെ ന​ഴ്‌​സ​റി​യി​ൽ ക​യ​റി​യ കാ​ട്ട​ന​ക​ൾ പാ​കി മു​ള​പ്പി​ച്ച ഫ​ല​വൃ​ക്ഷ തൈ​ക​ളും ന​ശി​പ്പി​ച്ചു. ആ​റ​ളം ഫാ​മി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഒ​ൻ​പ​ത് ആ​ന​ക​ളെ​ക്കൂ​ടി വ​ന​ത്തി​ലേ​ക്കു തു​ര​ത്തു​ന്ന പ്ര​വൃ​ത്തി ഇ​ന്നു ആ​രം​ഭി​ക്കു​മെ​ന്ന് ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ഷൈ​നി കു​മാ​ർ അ​റി​യി​ച്ചു.