നഗരസഭ വിഷുക്കൈനീട്ടം നൽകി
1542583
Monday, April 14, 2025 12:56 AM IST
ചാലക്കുടി: നഗരസഭ ഹരിത കർമ്മ സേനംഗങ്ങൾക്ക് വിഷു കൈനീട്ടം നൽകി സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷിബു വാലപ്പൻ അധ്യക്ഷനായി.
വൈസ് ചെയർപേഴ്സൺ സി ശ്രീദേവി,സ്ഥിരം സമിതി അധ്യക്ഷരായ ദിപു ദിനേശ്, പ്രീതി ബാബു, എം എം അനിൽകുമാർ, പ്രതിപക്ഷ നേതാവ് സി.എസ് സുരേഷ്,മുൻ ചെയർമാൻമാരായ വി.ഒ. പൈലപ്പൻ, എബി ജോർജ്ജ്,ആലീസ് ഷിബു, കൗൺസിലർ റോസി ലാസർ, ഹെൽത്ത് ഇൻസ്പെക്ടർ സുമിത സുനിൽകുമാർ, ആര്യ ഉണ്ണികൃഷ് ണൻ എന്നിവർ പ്രസംഗിച്ചു.