സാഗരതീരം ക്ലീൻ; നീക്കിയത് 1300 കിലോ മാലിന്യം
1542344
Sunday, April 13, 2025 6:07 AM IST
ചാവക്കാട്: ശുചിത്വസാഗരം സുന്ദരതീരം ഏകദിന പ്ലാസ്റ്റിക് നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിലെ ബ്ലാങ്ങാട് ബീച്ച്, പുത്തൻകടപ്പുറം, ചെങ്കോട്ട ബീച്ച് എന്നീ മൂന്ന് ബീച്ചുകളിലെ മാലിന്യം നീക്കി. ബ്ലാങ്ങാട് ബീച്ചിൽ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷതവഹിച്ചു.
പുത്തൻ കടപ്പുറം ബീച്ചിൽ നഗരസഭ വൈസ് ചെയർമാൻ കെ.കെ. മുബാറക്ക് ഉദ്ഘാടനംചെയ്തു. ചെങ്കോട്ടയിൽ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് ഉദ്ഘാടനംചെയ്തു.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നിടത്തുനടന്ന ശുചീകരണത്തിന് ഫിഷറീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ഹരിതകർമസേന, കുടുംബശ്രീ, മുനിസിപ്പൽ ജീവനക്കാർ, കോസ്റ്റൽ പോലീസ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കാളികളായി.